ഗോഡ്സില്ല വേഴ്സസ് കോംഗ്; മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരുമായി ട്രെയ്ലർ

ലോകസിനിമാ പ്രേമികൾക്കിടയിൽ ആവേശമാകുകയാണ് ‘ഗോഡ്സില്ല വേഴ്സസ് കോംഗ്’ ചിത്രത്തിന്റെ ട്രെയ്ലർ. മണിക്കൂറുകൾക്കുള്ളിൽ 17 ലക്ഷത്തിലധികം ആളുകളാണ് ട്രെയ്ലർ കണ്ടത്. സിനിമ പ്രേമികൾക്കിടയിൽ ഏറെ ആരാധകരുള്ള കഥാപാത്രങ്ങളാണ് ഗോഡ്സില്ലയും കിംഗ് കോങും.
ആദം വിൻഗാർഡ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അലക്സാണ്ടർ സ്കർസ്ഗാർഡ്, റെബേക്ക ബാൾ, മിലി ബോബി ബ്രൗൺ എന്നിവരാണ് ഗോഡ്സില്ല വേഴ്സസ് കോംങിൽ പ്രധാന താരങ്ങളായി എത്തുന്നത്. അതേസമയം കിംഗ് കോംഗ് സീരിസിലെ പന്ത്രണ്ടാമത്തെ ചിത്രവും ഗോഡ്സില്ല സീരീസിലെ 36 മത്തെ ചിത്രവുമാണ് ഗോഡ്സില്ല വേഴ്സസ് കോംഗ്.
Read also: തെരുവിൽ കഴിയുന്നവർക്കായ് സ്ലീപ് പോഡുകൾ ഒരുക്കി ഒരു ജനത; മാതൃകയാണ് ഈ ഗ്രാമം
ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രം മാർച്ച് 26-ന് പ്രേക്ഷകരിലേക്കെത്തും. എച്ച് ബി ഓ മാക്സിലൂടെയാണ് ചിത്രം പുറത്തെത്തുന്നത്.
Read also:കൊവിഡിനോട് പോരാടിയത് നീണ്ട 243 ദിവസങ്ങൾ; ഇത് അമ്പത്തൊമ്പതുകാരന്റെ അതിജീവനത്തിന്റെ കഥ
Story Highlights:Godzilla Vs. Kong Official Trailer