‘ഇനി പുതുവസ്ത്രങ്ങൾ വേണ്ട’- പിറന്നാൾ ദിനത്തിൽ പുതിയ തീരുമാനവുമായി പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗ്
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തടയാനായി അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വീഡിഷ് പെൺകുട്ടിയാണ് ഗ്രെറ്റ തൻബർഗ്. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നതോടെയാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ഗ്രേറ്റ തുന്‍ബര്‍ഗ് നടത്തിയ പ്രസംഗവും ലോകശ്രദ്ധ നേടിയിരുന്നു. നിരവധി സംഘടനകൾ ഗ്രെറ്റയ്ക്ക് അഭിനന്ദനവും ആദരവും അറിയിച്ചിരുന്നു.
പതിനാറാം വയസ്സിലായിരുന്നു ഗ്രെറ്റ ലോകപ്രസിദ്ധി നേടിയത്. ഇപ്പോഴിതാ, തന്റെ പതിനെട്ടാം പിറന്നാളിന് പുത്തൻ തീരുമാനങ്ങളും തന്റെ നിലപാടുകളും വ്യക്തമാക്കുകയാണ് ഗ്രെറ്റ. ‘പ്രകൃതിയെ സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും കഴിയുന്നത് അവരാല്‍ ചെയ്യൂ’ എന്നാണ് ഗ്രെറ്റ പുതുതലമുറയ്ക്ക് നൽകുന്ന സന്ദേശം.
Read More: കേരളത്തിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ആറുപേർക്ക് സ്ഥിരീകരിച്ചു
ഇനി പുതുവസ്ത്രങ്ങൾ വേണ്ടെന്നും ഉപയോഗിച്ച് കഴിഞ്ഞ ധാരാളം വസ്ത്രങ്ങൾ ഉള്ളവരെ തനിക്ക് അറിയാമെന്നും അവരോട് ചോദിച്ചാൽ ഒരെണ്ണം ലഭിക്കുമെന്നും ഗ്രെറ്റ പറയുന്നു. 2018 ലാണ് ഗ്രെറ്റ കാലാവസ്ഥാമാറ്റങ്ങള്‍ക്കെതിരെ തന്റെ സമരം തുടങ്ങി വച്ചത്. സ്വീഡിഷ് പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്തായിരുന്നു ഗ്രെറ്റയുടെ സമരം.പിന്നീട്, ലോകം തന്നെ ഈ പ്രക്ഷോഭം ഏറ്റെടുത്തു. മറ്റൊരാളെയും വിമർശിക്കാതെ തന്റെ നിലപാടുകൾ മാത്രം വ്യക്തമാക്കുന്ന നിലയ്ക്കും ഗ്രെറ്റ ലോകത്തിന് മാതൃകയാണ്.
Story highlights- gretta thunburg about her birthday wish