കേരളത്തിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ആറുപേർക്ക് സ്ഥിരീകരിച്ചു

January 4, 2021
Covid 19 in Kerala latest updates

കേരളത്തിലും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. അടിയന്തിര വാർത്താ സമ്മേളനത്തിലൂടെ ആരോഗ്യ മന്ത്രി കെ കെ ഷൈലജയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ ആറു പേർക്കാണ് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

കോഴിക്കോട്, ആലപ്പുഴ, കണ്ണൂർ, കോട്ടയം എന്നീ ജില്ലകളിലാണ് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂർ-1, കോട്ടയം-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രത വര്‍ധിപ്പിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. എല്ലാ വിമാനത്താവളങ്ങളിലും കൊവിഡ് പരിശോധന പുനരാരംഭിക്കും

ഇതുവരെ ഇന്ത്യയിൽ 38 പേർക്കാണ് ജനിതക മാറ്റം സംഭവിച്ച കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയിൽ നിന്ന് കേരളത്തിൽ വന്ന 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതില്‍ 12 പേരുടെ ഫലം പുറത്തുവന്നിരുന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായില്ല. ബാക്കി വന്ന പരിശോധനാ ഫലത്തിലാണ് ജനിതക മാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയിരിക്കുന്നത്.

Story highlights- kerala mutating coronavirus