സാരി ധരിച്ച് ജിംനാസ്റ്റിക് താരത്തിന്റെ ഗംഭീര പ്രകടനം: വീഡിയോ വൈറല്‍
അതിശയിപ്പിക്കുന്ന കലാ- കായിക പ്രകടനങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയ ഏറെ ജനപ്രിയമായതുകൊണ്ടുതന്നെ ഇത്തരം പ്രകടനങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. പ്രത്യേകിച്ച് അല്പം സാഹസം നിറഞ്ഞ കലാ- കായിക പ്രകടനങ്ങള്‍ക്ക്. ശ്രദ്ധ നേടുകയാണ് ഒരു ജിംനാസ്റ്റിക് പ്രകടനം.
ദേശീയ തലത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ ജിംനാസ്റ്റിക് താരം പാരുല്‍ അറോറയുടെ പ്രകടനമാണ് കാഴ്ചക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. സാരി ധരിച്ചുകൊണ്ടാണ് ഇവര്‍ ഫ്ളിപ് ചെയ്യുന്നത്. ഇതുതന്നെയാണ് ഈ വീഡിയോയിലെ പ്രധാന ആകര്‍ഷണവും. അല്പം ആയാസകരമായ കായികയിനമായ ജിംനാസ്റ്റിക് സാരിയുടുത്ത് ചെയ്യുക എന്നത് അല്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ കാഴ്ചക്കാര്‍ക്ക് അനായാസമായി തോന്നും വിധത്തിലാണ് പാരുല്‍ അറോറയുടെ പ്രകടനം. എന്തായാലും സൈബര്‍ ഇടങ്ങളില്‍ വൈറലായി കഴിഞ്ഞു ഈ വീഡിയോ.
Read more: മാർഗഴിയഴകിൽ നവ നായികമാർ- പാട്ടുമായി രമ്യ നമ്പീശനും, നിത്യയും; നൃത്തവുമായി ശോഭന- മനോഹര വീഡിയോ
കുതിരപ്പുറത്ത് കയറുന്നതും ഇറങ്ങുന്നതും അനയാസകരമാക്കാന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാചീന ഗ്രീക്ക് ജനത പരീശിലിച്ചിരുന്ന വ്യായാമത്തില്‍ നിന്നുമാണ് ജിംനാസ്റ്റിക്കിന്റെ പിറവി. ശക്തിയും മെയ്-വഴക്കവും ചലനനിയന്ത്രണവും വേഗതയുമെല്ലാം ആവശ്യമാണ് ജിംനാസ്റ്റിക് പ്രകടനത്തിന്. ജിംനാസ്റ്റിക്കില്‍ തന്നെ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്, എയ്റോബിക് ജിംനാസ്റ്റിക്, റിതമിക് ജിംനാസ്റ്റിക്, അക്രോബാറ്റിക് ജിംനാസ്റ്റിക് തുടങ്ങി വ്യത്യസ്ത മേഖലകളുണ്ട്.
When a gymnast does flips in a saree.
— Aparna Jain (@Aparna) January 7, 2021
Watched it thrice just to see how the saree defied gravity. #ParulArora #ownit pic.twitter.com/tOxzqUOA7H
Story highlights: Gymnast does flips in a saree