മാർഗഴിയഴകിൽ നവ നായികമാർ- പാട്ടുമായി രമ്യ നമ്പീശനും, നിത്യയും; നൃത്തവുമായി ശോഭന- മനോഹര വീഡിയോ

January 8, 2021

പുതിയ ആശയങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് സുഹാസിനി. കഴിഞ്ഞ വർഷം സ്ത്രീത്വത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിനായി രവിവർമ്മ ചിത്രങ്ങളിലെ സുന്ദരികളായി തൊണ്ണൂറുകളിലെ നായികമാരെ അണിനിരത്തിയത് ശ്രദ്ധനേടിയിരുന്നു. ചാരിറ്റി കലണ്ടറിന് വേണ്ടിയായിരുന്നു അങ്ങനെയൊരു ഫോട്ടോഷൂട്ട്. ഈ വർഷമിതാ, മാർഗഴി മാസത്തിന്റെ ചൈതന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മ്യൂസിക്കൽ വീഡിയോ ഒരുക്കിയിരിക്കുകയാണ് സുഹാസിനി.

സിനിമാ മേഖലയിൽ നിന്ന് ഒൻപത് നടിമാരാണ് ഈ മ്യൂസിക്കൽ വീഡിയോയിൽ അണിനിരക്കുന്നത്. വിവിധ കർണാടക സംഗീതജ്ഞർ അവതരിപ്പിച്ച ആണ്ടാളിന്റെ ‘തിരുപ്പാവൈ’ ആലപിക്കുകയാണ് താരങ്ങൾ. സുഹാസിനിക്ക് ഒപ്പം, രേവതി, അനു ഹസൻ, ജയശ്രീ, കനിഹ, നിത്യ മേനോൻ, രമ്യ നമ്പീശൻ, ഉമാ അയ്യർ, ശോഭന എന്നിവരാണ് അണിനിരക്കുന്നത്. നിത്യ മേനോൻ, കനിഹ, രമ്യ നമ്പീശൻ മുതലായ ഗായികമാരായ നായികമാർ ആലപിക്കുമ്പോൾ ശോഭന നൃത്തം ചെയ്യുകയാണ് വീഡിയോയിൽ.

Read More: ‘ബുട്ട ബൊമ്മ’ ഷൂട്ടിംഗ് കാണാനെത്തിയ അല്ലു അർജുന്റെ മകൾ- വീഡിയോ പങ്കുവെച്ച് പൂജ ഹെഗ്‌ഡെ

എല്ലാവരും സ്വന്തം വീടുകളിൽ നിന്നുമാണ് വീഡിയോക്ക് വേണ്ടി വരികൾ റെക്കോർഡ് ചെയ്തത്. സമീപത്തുള്ള കുറച്ച് നടിമാർ ഒന്നിച്ചും വീഡിയോ പകർത്തി. മനോഹരമായ ഈ മ്യൂസിക്കൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

Story highlights- margazhi thinkal musical video