‘ബുട്ട ബൊമ്മ’ ഷൂട്ടിംഗ് കാണാനെത്തിയ അല്ലു അർജുന്റെ മകൾ- വീഡിയോ പങ്കുവെച്ച് പൂജ ഹെഗ്‌ഡെ

January 8, 2021

അല്ലു അർജുൻ, പൂജ ഹെഗ്‌ഡെ എന്നിവർ അഭിനയിച്ച അല വൈകുണ്ഠപുരമുലു എന്ന ചിത്രം മലയാളത്തിലും സൂപ്പർഹിറ്റായിരുന്നു. 2020ൽ റിലീസ് ചെയ്ത ചിത്രത്തിന് ബോക്‌സോഫീസ് റെക്കോർഡുകൾ തകർക്കാൻ കഴിഞ്ഞിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ തരംഗമായി മാറിയിരുന്നു. ഹിറ്റ് ഗാനങ്ങളായ രാമുലു രാമുലാ, സമാജവരഗാമന, ബുട്ട വി ബൊമ്മ എന്നിവ ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട ഗാനങ്ങളാണ്.

ഇപ്പോഴിതാ, ബുട്ട ബൊമ്മ ഗാനം ചിത്രീകരിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി പൂജ ഹെഗ്‌ഡെ. ഓരോ ദിവസവും കാഴ്ചക്കാരുടെ എണ്ണം വർധിക്കുന്ന പാട്ടിന്റെ മേക്കിങ് വീഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. അല്ലു അർജുനും, പൂജയും നൃത്തം പരിശീലിക്കുന്നതും ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങളുമെല്ലാം വീഡിയോയിലുണ്ട്.

ഷൂട്ടിംഗ് കാണാനെത്തിയ ഒരു അതിഥിയും വീഡിയോയിലുണ്ട്. മറ്റാരുമല്ല, അല്ലു അർജുന്റെ മകൾ അർഹയാണ് അച്ഛന്റെ ഗാനരംഗം ചിത്രീകരിക്കുന്നത് കാണാൻ എത്തിയത്. ഷൂട്ടിംഗ് ഇടവേളയിൽ അല്ലുവിനൊപ്പം സെൽഫി പകർത്തുകയാണ് അർഹ. മനോഹരമായ മേക്കിങ് വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

Read More: ലൂസിഫർ തെലുങ്ക് റീമേക്കിൽ നായികയായി പ്രിയാമണി

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രമാണ് അല വൈകുണ്ഠപുരമുലു . അതേസമയം, അല്ലു അർജുൻ പുഷ്പ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. മറുവശത്ത്, പൂജ ഹെഗ്‌ഡെ പ്രഭാസിനൊപ്പം രാധേ ശ്യാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്.

Story highlights- Pooja Hegde shares Butta Bomma making video