allu arjun

അല്ലു അർജുനൊപ്പം ഫഹദ് ഫാസിൽ; ‘പുഷ്പ’ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യും

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പുഷ്പ.  സിനിമയുടെ പുത്തൻ വിശേഷങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. അല്ലു അർജുനൊപ്പം വില്ലനായി മലയാളി താരം ഫഹദ് ഫാസിൽ കൂടി എത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. സിനിമയുടെ തുടർ ചിത്രീകരണം ലോക്ക്ഡൗണിന് ശേഷമായിരിക്കും. 250 കോടി ചിലവിൽ...

ആര്യയ്ക്ക് 17 വയസ്സ്; ‘ഫീല്‍ മൈ ലൗ എന്ന് പറഞ്ഞതിന് ശേഷമാണ് പ്രേക്ഷകരുടെ സ്‌നേഹം എന്നിലേക്കെത്തിയത്’: അല്ലു അര്‍ജുന്‍

ഫീല്‍ മൈ ലൗ: ഈ ഒരു വാചകം കേള്‍ക്കുമ്പോള്‍ തന്നെ ആര്യ എന്ന സിനിമയുടെ ഓര്‍മകള്‍ പ്രേക്ഷകരിലേക്കെത്തും. അത്രമേല്‍ സ്വീകാര്യത നേടിയിരുന്നു ചിത്രം. ആര്യ പ്രേക്ഷകരിലേക്കെത്തിയിട്ട് 17 വര്‍ഷമായി. സിനിമയുടെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ചലച്ചിത്രതാരം അല്ലു അര്‍ജുന്‍. ' ആര്യയ്ക്ക് പതിനേഴ് വയസ്സ്. എന്റെ ജീവിതംപോലും മാറ്റിമറിച്ച അനുഭവമാണ് ആര്യ എന്ന ചിത്രം. ജീവിതത്തിലെ ഏറ്റവും...

കള്ളക്കടത്തുകാരന്‍ പുഷ്പരാജായി അതിശയിപ്പിച്ച് അല്ലു അര്‍ജുന്‍; ശ്രദ്ധ നേടി ‘പുഷ്പ’ ടീസര്‍

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പുഷ്പ. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്ന പുഷ്പരാജ് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. അല്ലു അര്‍ജുന്റെ ആക്ഷന്‍ രംഗങ്ങളാണ് ടീസറിലെ പ്രധാന ആകര്‍ഷണം. കള്ളക്കടത്തുകാരനായ പുഷ്പരാജ് ആയാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു...

ബുട്ട ബൊമ്മയ്ക്ക് ചുവടുവെച്ച് കുട്ടിത്താരം; ഇത് അല്ലു അര്‍ജുന് ഒരു ‘കട്ടഫാന്‍’ ഒരുക്കിയ പിറന്നാള്‍ സമ്മാനം

ചില പാട്ടുകള്‍ അങ്ങനെയാണ്, ദേശത്തിന്റെയും ഭാഷയുടേയും എല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ച് ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുന്നു. കാലങ്ങള്‍ ഏറെ പിന്നിട്ടാലും അത്തരം പാട്ടുകള്‍ പ്രേക്ഷക മനസ്സില്‍ നിന്നും വിട്ടകലില്ല. ഇത്തരത്തിലൊന്നാണ് ബുട്ട ബൊമ്മ ഗാനവും. തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായെത്തിയ 'അല വൈകുണ്ഠപുരമുലോ' എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പാട്ട് പ്രേമികള്‍ക്കൊപ്പം തന്നെ...

റിലീസിനൊരുങ്ങി അല്ലു അർജുൻ നായകനാകുന്ന ‘പുഷ്പ’

അഭിനയമികവുകൊണ്ടും സാമൂഹ്യപ്രവർത്തനംകൊണ്ടും നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് അല്ലു അർജുൻ. അതുകൊണ്ടുതന്നെ അല്ലു അർജുൻ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കാറുമുണ്ട്. ‘അല വൈകുണ്ഠപുരമുലോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അല്ലു അർജുൻ നായകനാകുന്ന ചിത്രമാണ് ‘പുഷ്പ’. ‘ആര്യ’, ‘ആര്യ-2’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുൻ- സുകുമാർ കൂട്ടുകെട്ടിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. ഇപ്പോഴിതാ...

‘ബുട്ട ബൊമ്മ’ ഷൂട്ടിംഗ് കാണാനെത്തിയ അല്ലു അർജുന്റെ മകൾ- വീഡിയോ പങ്കുവെച്ച് പൂജ ഹെഗ്‌ഡെ

അല്ലു അർജുൻ, പൂജ ഹെഗ്‌ഡെ എന്നിവർ അഭിനയിച്ച അല വൈകുണ്ഠപുരമുലു എന്ന ചിത്രം മലയാളത്തിലും സൂപ്പർഹിറ്റായിരുന്നു. 2020ൽ റിലീസ് ചെയ്ത ചിത്രത്തിന് ബോക്‌സോഫീസ് റെക്കോർഡുകൾ തകർക്കാൻ കഴിഞ്ഞിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ തരംഗമായി മാറിയിരുന്നു. ഹിറ്റ് ഗാനങ്ങളായ രാമുലു രാമുലാ, സമാജവരഗാമന, ബുട്ട വി ബൊമ്മ എന്നിവ ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട...

അല്ലു അർജുന് വിജയ് ദേവരകൊണ്ടയുടെ സ്നേഹ സമ്മാനം- സഹോദരന് നന്ദിയെന്ന് പ്രിയതാരം

അല്ലു അർജുനും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള സൗഹൃദം സിനിമാലോകത്ത് പ്രസിദ്ധമാണ്. പലപ്പോഴും അല്ലുവിനോടുള്ള ആരാധന വിജയ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, അല്ലു അർജുന് ഒരു സ്നേഹ സമ്മാനം നൽകിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. തന്റെ ക്ലോത്തിങ്ങ് ബ്രാൻഡിലെ കസ്റ്റമൈസ്ഡ് വസ്ത്രമാണ് വിജയ് അല്ലുവിനായി സമ്മാനിച്ചത്. വിജയ് സമ്മാനിച്ച കറുത്ത ജോഗർ സെറ്റ് അണിഞ്ഞു കൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അല്ലു...

പിറന്നാൾ ദിനത്തിൽ രാജകുമാരിയെപോലെ അല്ലു അർഹ- മനോഹര ചിത്രങ്ങൾ പങ്കുവെച്ച് അല്ലു അർജുൻ

അല്ലു അർജുന്റെ കൊച്ചു രാജകുമാരി അല്ലു അർഹയുടെ നാലാം പിറന്നാൾ ഗംഭീരമായി ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. യൂണികോൺ തീമിലായിരുന്നു അർഹയുടെ പിറന്നാളാഘോഷം അല്ലു അർജുൻ ഒരുക്കിയത്. വളരെ സന്തോഷത്തോടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന മകളുടെ ചിത്രങ്ങൾ അല്ലു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും ഒരുക്കിയ പിറന്നാൾ പാർട്ടിയിൽ അടുത്ത ബന്ധുക്കൾ മാത്രമാണ്...

ഹാലോവീൻ പാർട്ടിക്ക് ഒരുങ്ങിയ അല്ലു അർജുന്റെ കുട്ടികൾ- ശ്രദ്ധനേടി രസകരമായ ചിത്രങ്ങൾ

ഹാലോവീൻ പാർട്ടികൾ നടത്തുന്നത് കേരളത്തിൽ പതിവല്ലെങ്കിലും തമിഴ്, തെലുങ്ക് സിനിമാതാരങ്ങൾ സജീവമായി ആഘോഷിക്കാറുണ്ട്. എന്നാൽ ഈ വർഷം കൊവിഡ് പ്രതിസന്ധി കാരണം ഹാലോവീൻ പാർട്ടികൾ വീട്ടിൽ ഒതുങ്ങി. നടൻ അല്ലു അർജുനും കുട്ടികൾക്കായി ഹാലോവീൻ പാർട്ടി ഒരുക്കിയിരുന്നു. അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡ്ഡിയാണ് ഹാലോവീൻ രാത്രിയിൽ പകർത്തിയ മക്കളുടെ ചിത്രങ്ങൾ പങ്കുവെച്ചത്. മക്കളായ അയാൻ,...

നവരാത്രി ആശംസിച്ച് കുടുംബ സമേതം അല്ലു അർജുൻ

വിജയദശമി ദിനം വരവേൽക്കാൻ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങളും ആശംസകളുമായി സിനിമാതാരങ്ങളും സജീവമാണ്. നടൻ അല്ലു അർജുൻ കുടുംബസമേതം നവരാത്രി ആശംസ അറിയിക്കുകയാണ്. കുടുംബത്തിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പരമ്പരാഗത വസ്ത്രമണിഞ്ഞ് അല്ലു അർജുനൊപ്പം ഭാര്യ സ്നേഹ റെഡ്ഡി, മക്കളായ അല്ലു അർഹ, അല്ലു അയാൻ എന്നിവരുമുണ്ട് ചിത്രത്തിൽ. അതേസമയം,അല്ലു അർജുൻ നായകനാകുന്ന നിരവധി ചിത്രങ്ങളാണ്...

Latest News

സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട്...