അല്ലു അർജുനൊപ്പം ഫഹദ് ഫാസിൽ; ‘പുഷ്പ’ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യും

Allu Arjun pushpa

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പുഷ്പ.  സിനിമയുടെ പുത്തൻ വിശേഷങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. അല്ലു അർജുനൊപ്പം വില്ലനായി മലയാളി താരം ഫഹദ് ഫാസിൽ കൂടി എത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. സിനിമയുടെ തുടർ ചിത്രീകരണം ലോക്ക്ഡൗണിന് ശേഷമായിരിക്കും. 250 കോടി ചിലവിൽ ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വർഷം ഒക്ടോബറിൽ റിലീസ് ചെയ്യും. രണ്ടാം ഭാഗം 2022-ഓടെ ആയിരിക്കും പുറത്തിറങ്ങുക.

‘അല വൈകുണ്ഠപുരമുലോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അല്ലു അർജുൻ നായകനാകുന്ന ചിത്രമാണ് ‘പുഷ്പ’. ‘ആര്യ’, ‘ആര്യ-2’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുൻ- സുകുമാർ കൂട്ടുകെട്ടിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. കഴിഞ്ഞ വർഷം കൊവിഡ് കാലത്ത് ദുരിതത്തിലായ സിനിമയിലെ ദിവസവേതന തൊഴിലാളികളെ സഹായിക്കാനായി ഈ സിനിമയുടെ അണിയറപ്രവർത്തകർ മുന്നോട്ട് വന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read also:അമ്പരപ്പിക്കുന്ന രൂപഭംഗിയിൽ പ്രകൃതിയിൽ വിരിഞ്ഞ കൽത്തൂണുകൾ; പ്രതിഭാസത്തിന് പിന്നിൽ…

പീറ്റർ ഹെയ്ൻ ആണ് ചിത്രത്തില്‍ ആക്ഷൻ കൈകാര്യം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌ഡ് ആണ് നിർമാണം. ‘രംഗസ്ഥല’മെന്ന സൂപ്പർഹിറ്റ് രാംചരൺ ചിത്രത്തിന് ശേഷം സുകുമാർ- മൈത്രി മൂവി മേക്കേഴ്‌സ് ഒന്നിക്കുന്ന ചിത്രമാണ് ‘പുഷ്പ’. തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

Story Highlights:Allu Arjun’s Pushpa to release in two parts