കള്ളക്കടത്തുകാരന്‍ പുഷ്പരാജായി അതിശയിപ്പിച്ച് അല്ലു അര്‍ജുന്‍; ശ്രദ്ധ നേടി ‘പുഷ്പ’ ടീസര്‍

Allu Arjun as Pushpa Raj in Pushpa

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പുഷ്പ. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്ന പുഷ്പരാജ് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. അല്ലു അര്‍ജുന്റെ ആക്ഷന്‍ രംഗങ്ങളാണ് ടീസറിലെ പ്രധാന ആകര്‍ഷണം.

കള്ളക്കടത്തുകാരനായ പുഷ്പരാജ് ആയാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സുകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്.

Read more: മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം; ‘ചതുര്‍മുഖം’ ഇന്ന് മുതല്‍ തിയേറ്ററുകളില്‍

തെലുങ്കിന് പുറമെ, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.

Story highlights: Allu Arjun as Pushpa Raj in Pushpa