ബുട്ട ബൊമ്മയ്ക്ക് ചുവടുവെച്ച് കുട്ടിത്താരം; ഇത് അല്ലു അര്‍ജുന് ഒരു ‘കട്ടഫാന്‍’ ഒരുക്കിയ പിറന്നാള്‍ സമ്മാനം

Vridhi Vishal dancing for Butta Bomma Song

ചില പാട്ടുകള്‍ അങ്ങനെയാണ്, ദേശത്തിന്റെയും ഭാഷയുടേയും എല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ച് ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുന്നു. കാലങ്ങള്‍ ഏറെ പിന്നിട്ടാലും അത്തരം പാട്ടുകള്‍ പ്രേക്ഷക മനസ്സില്‍ നിന്നും വിട്ടകലില്ല. ഇത്തരത്തിലൊന്നാണ് ബുട്ട ബൊമ്മ ഗാനവും.

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായെത്തിയ ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പാട്ട് പ്രേമികള്‍ക്കൊപ്പം തന്നെ ഡാന്‍സ് പ്രേമികള്‍ക്കിടയിലും മികച്ച സ്വീകാര്യത നേടിയിരുന്നു ഈ ഗാനം.

ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ബുട്ട ബൊമ്മ ഗാനത്തിന് ചുവടുകള്‍ വയ്ക്കുന്ന വൃദ്ധി വിശാല്‍ എന്ന കുട്ടിത്താരത്തിന്റെ വിഡിയോ. അല്ലു അര്‍ജുന് പിറന്നാള്‍ ആശംസിച്ചുകൊണ്ടാണ് കുട്ടിത്താരം നൃത്തം ചെയ്യുന്നത്. അല്ലു അര്‍ജുന്റെ ‘കട്ട ഫാന്‍’ ആണ് താന്‍ എന്നും കൊച്ചുമിടുക്കി പറയുന്നുണ്ട്.

Read more: 6962 മീറ്റര്‍ നീളം; വധുവിന്റെ ഭീമന്‍ ശിരോവസ്ത്രത്തിന് റെക്കോര്‍ഡ് നേട്ടം

വൃദ്ധി വിശാല്‍ എന്ന കൊച്ചുമിടുക്കിയുടെ പേര് പരിചിതമല്ലാത്തവര്‍ കുറവായിരിക്കും. മനോഹരമായി നൃത്തം ചെയ്ത് സൈബര്‍ ഇടങ്ങളില്‍ താരമായതാണ് ഈ കൊച്ചുമിടുക്കി. അതേസമയം വൃദ്ധി വിശാല്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. കടുവ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രപ്രവേശനം. ചിത്രത്തില്‍ പൃഥ്വിരാജിന്റെ മകളായിട്ടാണ് കുട്ടിത്താരം എത്തുന്നത്. ഷാജി കൈലാസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

Story highlights: Vridhi Vishal dancing for Butta Bomma Song