ഇതിലും ക്യൂട്ടായ ‘നാട്ടു നാട്ടു’ ഡാൻസ് കണ്ടിട്ടുണ്ടാകില്ല- രസകരമായ വിഡിയോ

June 27, 2023

ഓസ്‌കാർ അവാർഡ് ഇന്ത്യയിലേക്ക് എത്തിച്ച ആർആർആറിലെ “നാട്ടു നാട്ടു..” എന്ന ഗാനം സൃഷ്‌ടിച്ച തരംഗം അവസാനിക്കുന്നില്ല. ടീമിനുള്ള അഭിനന്ദന സന്ദേശങ്ങളാൽ സമൂഹമാധ്യമങ്ങൾ നിറയുമ്പോൾ ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നില്ല ആഘോഷങ്ങൾ. നിരവധി ആളുകളാണ് ഈ ഗാനത്തിന് ചുവടുവെച്ച് എത്തുന്നത്. ഇപ്പോഴിതാ, ഒരു ക്യൂട്ട് അവതരണം ശ്രദ്ധനേടുകയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരിയായ വൃദ്ധി വിശാലും സഹോദരനുമാണ് ഈ ഗാനത്തിന് ചുവടുവയ്ക്കുന്നത്. സഹോദരിക്കൊപ്പം ചുവടുവയ്ക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിച്ചിരിക്കുന്ന കുഞ്ഞനിയനെ വിഡിയോയിൽ കാണാം. വിശാൽ കണ്ണനാണ് വിഡിയോ പങ്കുവെച്ചിട്ടുള്ളത്.

ബാലതാരം വൃദ്ധി വിശാൽ സമൂഹമാധ്യമങ്ങളിൽ സജീവ താരമാണ്. ഒരു വിവാഹ സത്കാരത്തിൽ കുറച്ച് ട്രെൻഡി നമ്പറുകളിൽ നൃത്തം ചെയ്താണ് ഈ അഞ്ച് വയസുകാരി ശ്രദ്ധനേടിയത്. ഒറ്റരാത്രികൊണ്ട് ഇന്റർനെറ്റ് സെൻസേഷനായി മാറിയ വൃദ്ധി ഒരു അഭിനേതാവുമാണ്.സാറാസിലെ കുഞ്ഞിപ്പുഴുവായി എത്തി വിസ്മയിപ്പിച്ച വൃദ്ധി വിശാൽ പൃഥ്വിരാജിനൊപ്പം കടുവയിലും വേഷമിടുന്നുണ്ട്. പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന കടുവ എന്ന ചിത്രത്തിൽ മകളുടെ വേഷത്തിൽ എത്തുന്നത് വൃദ്ധിയാണ്. നൃത്തവിഡിയോകളിലൂടെ ശ്രദ്ധനേടുന്ന വൃദ്ധി അടുത്തിടെ സഹോദരനൊപ്പം നിരവധി റീലുകൾ പങ്കുവെച്ചിരുന്നു.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

നർത്തകരായ വിശാൽ കണ്ണന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാൽ. കേരളത്തിലെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് വൃദ്ധി. രണ്ട് സിനിമകളിലും നിരവധി ടെലിവിഷൻ പരസ്യങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട് ഈ കുഞ്ഞുമിടുക്കി.അതേസമയം, മുൻപ് സ്റ്റാർ മാജിക്കിൽ കുടുംബസമേതം വൃദ്ധി എത്തിയത് വൈറലായി മാറിയിരുന്നു.

Story highlights- vridhi vishal and brother dance video