അന്ന് സിനിമാ മോഹം തീവ്രമായപ്പോള്‍ 300 രൂപയുമായി വീടുവിട്ടിറങ്ങി; ഇന്ന് യാഷ് എന്ന സൂപ്പര്‍താരമായി പ്രേക്ഷകമനസ്സുകളില്‍…
യാഷ് എന്നത് വെറുമൊരു ചലച്ചിത്രതാരത്തിന്റെ പേരല്ല. അതിനമപ്പുറത്തേയ്ക്ക് ആ പ്രതിഭ വളര്‍ന്നിരിയ്ക്കുന്നു. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് അഭിനയ വിസ്മയത്തില്‍ കൈയടി നേടുമ്പോള്‍ യാഷ് എന്ന നടന് സിനിമ എന്നത് ഏറെ പ്രിയപ്പെട്ടതാണ്. തെന്നിന്ത്യന്‍ സിനിമാലോകത്ത് സൂപ്പര്‍ഹിറ്റായ കെജിഎഫിലൂടെ പ്രേക്ഷകമനം കീഴടക്കിയ യാഷിനെ പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയെന്ന് ചലച്ചിത്ര ആസ്വാദകര്‍ പ്രകീര്‍ത്തിയ്ക്കുന്നു.
സിനിമാ പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ നിന്നുമായിരുന്നില്ല യാഷിന്റെ വരവ്. എന്നാല്‍ ആ മനസ്സില്‍ ചെറുപ്പം മുതല്‍ക്കേ സിനിമയായിരുന്നു. ബസ് ഡ്രൈവറായിരുന്നു യാഷിന്റെ പിതാവ്. മകനെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാക്കമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹവും. നവീന്‍ കുമാര്‍ എന്നാണ് യാഷിന്റെ യഥാര്‍ത്ഥ പേര്. സിനിമാ മോഹം തലയ്ക്കു പിടിച്ചപ്പോള്‍ നവീന്‍ കുമാര്‍ വീടു വിട്ടിറങ്ങി, ബംഗളൂരുവിലേയ്ക്ക്.
അവിടെനിന്നുമാണ് നവീന്‍ കുമാര്‍ എന്ന സാധാരണക്കാരന്‍ യാഷ് എന്ന സൂപ്പര്‍ താരപദവിയിലേയ്ക്ക് എത്തിയത്. ഒരു ഹീറോയാകണമെന്ന തീവ്ര മോഹത്താല്‍ വീടു വിട്ടിറങ്ങിയ യാഷിന്റെ കൈയില്‍ അന്ന് ആകെയുണ്ടായിരുന്നത് 300 രൂപ മാത്രമായിരുന്നു. ബംഗളൂരു എന്ന വലിയ നഗരത്തിലെത്തിയപ്പോഴും അദ്ദേഹം ആത്മവിശ്വാസത്തെ വിട്ടുകൊടുത്തില്ല. സിനിമ എന്ന ആഗ്രഹത്തെ ചേര്‍ത്തു പിടിയ്ക്കുകയും ചെയ്തു.
Read more: മുടിയും താടിയും നീട്ടി വളര്‍ത്തിയ മമ്മൂട്ടി; ഈ ലുക്ക് അമല്‍ നീരദിന്റെ ചിത്രത്തിനു വേണ്ടി
അതേസമയം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് കെജിഎഫിന്റെ രണ്ടാം ഭാഗമായ കെജിഎഫ് 2. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേയ്ക്കത്തും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വര്‍ധിച്ചു. കോലാര്‍ സ്വര്‍ണഖനിയിലെ തൊഴിലാളികളുടെ അതിജീവനകഥയാണ് ചിത്രം പറയുന്നത്. പ്രശാന്ത് നീലാണ് ചിത്രത്തിന്റെ സംവിധാനം.
Story highlights: Journey of a super star Yash