‘ഇനിയും വരാനുള്ളത് കണ്ടറിയുക തന്നെ വേണം; കാരണം അവരുടെ കരുത്തിലാണ് ഞാൻ നിൽക്കുന്നത്’- നന്ദി അറിയിച്ച് കമല ഹാരിസ്
ലോക ചരിത്രത്തിൽ ഇടംനേടി അമേരിക്കയുടെ പുതിയ വനിതാ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റതിനു ശേഷം കമല ഹാരിസ് പങ്കുവെച്ച വീഡിയോ ചർച്ചയാകുകയാണ്. തനിക്ക് മുൻപേ നടന്ന് വഴികാട്ടിയായ സ്ത്രീകൾക്ക് വീഡിയോയിലൂടെ നന്ദി അറിയിക്കുകയാണ് കമല ഹാരിസ്. ഒരു നൂറ്റാണ്ട് മുമ്പേ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിനും അവകാശമാക്കുന്നതിനുമായി പോരാടിയ സ്ത്രീകള്‍ക്ക് ആദരമർപ്പിച്ചുകൊണ്ടാണ് കമല വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നൂറു വർഷം മുൻപ് പത്തൊൻപതാം ഭരണഘടന ഭേദഗതിക്കായി പ്രവർത്തിച്ച സ്ത്രീകൾ, 55 വർഷം മുൻപ് മുമ്പ് വോട്ടവകാശ നിയമത്തിനായി പോരാടിയവര്‍, 2020 ല്‍ തങ്ങളുടെ മൗലികാവകാശം സംരക്ഷിക്കാനായി വോട്ടവകാശം രേഖപ്പെടുത്തിയ പുതുതലമുറ സ്ത്രീകൾ..പോരാട്ടം തുടരുകയാണ്.’- കമല ഹാരിസ് പറയുന്നു.
ഇന്ന് അവരുടെ പോരാട്ടങ്ങളെയാണ് ഞാൻ പ്രതിനിധീകരിക്കുന്നത്. അവരുടെ നിശ്ചയദാർഢ്യത്തെ, അവരുടെ ഉൾകാഴ്ചയുടെ കരുത്തിനെ.. ഇനിയും വരാനുള്ളത് കണ്ടറിയുക തന്നെ വേണം. കാരണം അവരുടെ കരുത്തിലാണ് ഞാൻ നിൽക്കുന്നത്’- കമലയുടെ ശക്തമായ വാക്കുകൾ.
Read More: ‘ലൂസിഫർ’ തെലുങ്ക് റീമേക്കിന് ഹൈദരാബാദിൽ തുടക്കമായി
തന്റെ തലമുറയിലെ സ്ത്രീകളെ പറ്റിയാണ് താന്‍ ചിന്തിക്കുന്നതെന്നും അതില്‍ കറുത്തവളെന്നോ വെളുത്തവളെന്നോ ഏഷ്യക്കാരിയെന്നോ അമേരിക്കക്കാരിയെന്നോ വേർതിരിവില്ലെന്നും ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റാകാൻ കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയുക്കുന്നെന്നും കമല ഹാരിസ് പറയുന്നു.
Story highlights- kamala harris pays video tribute