യാഷിന് പിറന്നാൾ സമ്മാനം- ‘കെജിഎഫ്; ചാപ്റ്റർ 2’ ടീസർ എത്തി

January 7, 2021

കാത്തിരിപ്പിന് വിരാമമിട്ട് ‘കെജിഎഫ്‌; ചാപ്റ്റർ 2’ ടീസർ എത്തി. ‘കെ‌ജി‌എഫ്; ചാപ്റ്റർ 2’ന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നായകനായ യാഷിന്റെ 35-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ടീസർ വെള്ളിയാഴ്ച രാവിലെ 10:16ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ടീസർ പുറത്തുവിടുകയായിരുന്നു.

യാഷ് അവതരിപ്പിക്കുന്ന റോക്കി എന്ന കഥാപാത്രവും ശത്രുക്കൾക്കെതിരായ ആക്രമണത്തിന്റെ തീവ്രതയുമാണ് ടീസറിൽ കാണുന്നത്. ടീസറിൽ സഞ്ജയ് ദത്തിനെയും രവീണ ടണ്ടനെയും കാണാം. ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ വിജയമായതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. 

യാഷിനു പുറമേ, കെജിഎഫ്;ചാപ്റ്റർ 2ൽ ശ്രീനിധി ഷെട്ടിയും വേഷമിടുന്നു. ഒന്നാം ഭാഗത്തിലും ശ്രീനിധി ആയിരുന്നു നായിക. സ്വർണ ഖനിയുടെ അവകാശിയെ കൊല്ലാൻ നിയോഗിക്കപ്പെട്ട റോക്കിയുടെ കഥയാണ് യാഷും ശ്രീനിധി ഷെട്ടിയും താരങ്ങളാകുന്ന കെജിഎഫ് 2 പങ്കുവയ്ക്കുന്നത്.

Read More- ഭൂമിയുടെ കറക്കത്തിന് വേഗത കൂടി; ഭൂമിയിൽ ഇനി ഒരുദിവസം 24 മണിക്കൂറില്ല

പ്രകാശ് രാജ്, സോനു ഗൗഡ എന്നിവരും നിർണായക വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്ത പ്രശാന്ത് നീലാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.

Story highlights- KGF; Chapter 2 teaser