സീതയായി മലയാളികളുടെ ഇഷ്ടതാരം; ശ്രദ്ധനേടി കുട്ടിക്കാല ചിത്രം
മലയാളികളുടെ ഇഷ്ടനടിയാണ് ദിവ്യ ഉണ്ണി. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ ദിവ്യ ഉണ്ണി വിവാഹത്തോടെ സിനിമാലോകത്തു നിന്നും അപ്രത്യക്ഷമായി. സിനിമയില്‍ സാന്നിധ്യമറിയിക്കുന്നില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ദിവ്യ ഉണ്ണി. നൃത്തവേദികളിലും താരം നിറസാന്നിധ്യമാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് ദിവ്യ ഉണ്ണിയുടെ ഒരുപഴയകാല ചിത്രമാണ്. സ്കൂൾ പഠനകാലത്ത് സീതാദേവിയായി വേഷംകെട്ടിയ ദിവ്യ ഉണ്ണിയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
രാമായണവാരത്തിനോട് അനുബന്ധിച്ച് സീതയുടെ വേഷം കെട്ടിയപ്പോൾ എടുത്ത ചിത്രമാണിതെന്നും അമ്മയുടെ സാരിയാണ് ഉടുത്തിരിക്കുന്നതെന്നും കുറിച്ച താരം രാമന്റെ കൈയിൽ ഉള്ളത് ക്രിക്കറ്റ് ബാറ്റണെന്നാണ് തന്റെ ഓർമ്മയെന്നും ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം മറ്റൊരു കുട്ടിക്കാല ചിത്രവും താരം പങ്കുവെച്ചിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
അതേസമയം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്. ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് ദിവ്യ ഉണ്ണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ‘നീ എത്ര ധന്യ’ എന്ന ചലച്ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ‘കല്യാണ സൗഗന്ധികം’ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചത്.
Read also: വേഷപ്പകര്‍ച്ചയില്‍ അതിഗംഭീര പ്രകടനവുമായി വിക്രം; ഒപ്പം ഇര്‍ഫാന്‍ പഠാനും റോഷനും: കോബ്ര ടീസര്‍
പ്രണയവർണ്ണങ്ങൾ, ചുരം , ആകാശഗംഗ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ധാരാളം ടെലിവിഷൻ സീരിയലുകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്.
Story Highlights:Malayalam actress childhood photo goes viral