ചിരിയാണ് ഹൈലൈറ്റ്; ചിത്രം പങ്കുവെച്ച് നവ്യ നായര്‍

January 3, 2021
Navya nair shares smiling photos

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് മലയാളികളുടെ പ്രിയതാരം നവ്യ നായര്‍. സിനിമാ വിശേഷങ്ങള്‍ക്കുമപ്പുറം പലപ്പോഴും മനോഹരങ്ങളായ ചിത്രങ്ങളും താരം സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ശ്രദ്ധ നേടുകയാണ് നവ്യ നായര്‍ പങ്കുവെച്ച ഒരു ചിരി ചിത്രം. നിറഞ്ഞു ചിരിക്കുന്ന നവ്യ നായരാണ് ചിത്രങ്ങളില്‍.

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള ചലച്ചിത്ര രംഗത്തേക്ക് നവ്യ നായര്‍ മടങ്ങിയെത്തുന്ന ചിത്രമാണ് ഒരുത്തീ. വി കെ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.

ഒരു വീട്ടമ്മയുടെ അതിജീവന കഥയാണ് ചിത്രത്തിന്റെ പ്രമേയം. വളരെ സാധാരണക്കാരിയായ ഒരു വീട്ടമ്മയായാണ് ചിത്രത്തില്‍ നവ്യ നായര്‍ എത്തുന്നത്. ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയും ചിത്രം പറയുന്നു. എസ് സുരേഷ് ബാബുവിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപി സുന്ദറും തകര ബാന്‍ഡുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് ലിജോ പോള്‍ ആണ്. നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍, കൃഷ്ണപ്രസാദ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന സിനിമയിലാണ് നവ്യ നായര്‍ ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘ഒരത്തീ’ എന്ന ചിത്രത്തിലൂടെ നവ്യ നായര്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.

Story highlights: Navya nair shares smiling photos