ഉഷ്ണം പൊഴിക്കുന്ന ഐസ് പാളികൾ; കാഴ്ചയിൽ വസന്തം ഒരുക്കിയ ഇടത്തിന് പിന്നിൽ…
ഐസ് താഴ്വാരം പോലെ സുന്ദരമായൊരു പ്രദേശം..വിനോദസഞ്ചാരികളുടെ ഇഷ്ട സഞ്ചാരകേന്ദ്രമാണ് സ്വപ്നങ്ങളിൽ മാത്രം കാണാറുള്ളതു പോലൊരു പ്രകൃതി ഒരുക്കിയ സുന്ദരയിടമായ തുർക്കിയിലെ പാമുഖലി. പ്രകൃതി ഒരുക്കിയ അത്ഭുത പ്രതിഭാസമെന്നാണ് തുർക്കിയിലെ പാമുഖലിയെ ഇവിടെയെത്തുന്നവർ വിശേഷിപ്പിക്കുന്നതും. കാഴ്ചയിൽ നദി തണുത്തുറഞ്ഞ് ഐസ് പാളികളായതുപോലെ തോന്നുമെങ്കിലും ഒഴുക്കിനിടയിൽ നദി നിക്ഷേപിച്ച ധാതുമണ്ണാണ് ഈ അത്ഭുത സൃഷ്ടിക്കു കാരണം.
ഐസ് പാളികൾ പോലെ പ്രത്യക്ഷപ്പെട്ടാലും വർഷത്തിൽ അധികകാലവും ഇവിടെ ഉഷ്ണം തന്നെയാണ്. ആയിരത്തോളം വർഷങ്ങൾ പഴക്കമുള്ള വെട്ടിത്തിളങ്ങുന്ന ഈ പാളികളോട് ചേർന്ന് നിരവധി ചൂട് നീരുറവകളും ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്ന കാഴ്ചകളാണ്.
Read also: തെരുവിൽ കഴിയുന്നവർക്കായ് സ്ലീപ് പോഡുകൾ ഒരുക്കി ഒരു ജനത; മാതൃകയാണ് ഈ ഗ്രാമം
പാമുഖലി പ്രദേശത്തെ പതിനേഴ് ചൂടു നീരുറവകളിലെ ജലം ഒരുമിച്ചു ചേർന്ന് ഒഴുകിയതിന്റെ ഫലമായി അവിടുത്ത ധാതുക്കൾ അടിഞ്ഞുചേർന്ന് ചില രാസ- ഭൗതികമാറ്റങ്ങൾക്കു വിധേയമായതിനെത്തുടർന്ന് രൂപം കൊണ്ടതാണ് ഈ വെൺപാളികൾ എന്നാണ് ഗവേഷകർ പറയുന്നത്. എന്തായാലും ഓരോ വർഷവും നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.
Story Highlights:One of the Most Mysterious places in the world