കാക്കിക്കുള്ളിലെ മനുഷ്യരുടെ കഥ പറഞ്ഞ് ‘ഓപ്പറേഷൻ ജാവ’; ഫെബ്രുവരി 12 മുതൽ ചിത്രം തിയേറ്ററുകളിൽ
ഒരു കേസന്വേഷണത്തിനിടയിൽ നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളും പിരിമുറുക്കങ്ങളും അനുഭവിയ്ക്കുന്ന കാക്കിയ്ക്കുള്ളിലെ ഒരു കൂട്ടം മനുഷ്യരുടെ കഥ പറയുന്ന ചിത്രമാണ് ഓപ്പറേഷൻ ജാവ. വിനായകന്, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ഇര്‍ഷാദ്, ബിനു പപ്പു, പ്രശാന്ത്, ദീപക് വിജയന്, പി ബാലചന്ദ്രന്, മാത്യൂസ് തോമസ്, ധന്യ അനന്യ, മമിത ബൈജു തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തരുണ്‍ മൂര്‍ത്തിയാണ്. ചിത്രത്തിന്റെ രചനയും തരുണ്‍ മൂര്‍ത്തിതന്നെയാണ് നിര്‍വഹിക്കുന്നത്. അടുത്തിടെ പുറത്തുവന്ന ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫെബ്രുവരി 12 മുതലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.
പൊലീസുകാരുടെ ജീവിതം പറയുന്ന നിരവധി ചിത്രങ്ങൾ ഇതിന് മുൻപും ഒരുക്കിയിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ഈ ചിത്രം എന്നാണ് സൂചന. കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന പല കേസുകളേയും അടിസ്ഥാനമാക്കിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഏകദേശം ചിത്രത്തിനുവേണ്ടി ഒരു വര്‍ഷക്കാലം ഗവേഷണവും നടത്തി. കേരളാ പൊലീസിന്റെ കുറ്റാന്വേഷണ രീതികളും ചിത്രത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്.
Read also:മീനാക്ഷിയെ പത്താം ക്ലാസ് ജയിപ്പിക്കാനുള്ള വഴിയൊക്കെ ഈ ലാടവൈദ്യന്റെ കൈയിലുണ്ട്; ക്യൂട്ട് വീഡിയോ
വി സിനിമാസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഫായിസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജേക്സ് ബിജോയ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നു. ജോയ് പോളിന്റേതാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍.
Story highlights: Operation Java investigation movie