ലൂസിഫർ തെലുങ്ക് റീമേക്കിൽ നായികയായി പ്രിയാമണി
മലയാളത്തിൽ സൂപ്പർഹിറ്റായ ചിത്രമാണ് ലൂസിഫർ. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ലൂസിഫർ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. ചിരഞ്ജീവിയാണ് തെലുങ്ക് പതിപ്പിൽ മോഹൻലാലിൻറെ വേഷത്തിൽ എത്തുന്നത്. അതേസമയം, മഞ്ജു വാര്യരുടെ വേഷത്തിൽ എത്തുന്നത് പ്രിയാമണിയാണ്. മലയാളികളുടെ പ്രിയങ്കരിയായ നടി തെലുങ്കിലും സജീവമാണ്.
‘സാഹോ’ സംവിധായകൻ സുഗീതാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ മോഹൻ രാജയായിരിക്കും സംവിധായകൻ എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. മാസങ്ങൾക്ക് മുൻപേ പ്രഖ്യാപിച്ച ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് കൊവിഡ് പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രം ജനുവരി 20 മുതൽ ചിത്രീകരണം ആരംഭിക്കുമെന്നാണ്റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, തമിഴിൽ ധനുഷും മഞ്ജു വാര്യരും ഒന്നിച്ചെത്തിയ അസുരൻ എന്ന ചിത്രത്തിന്റെ റീമേക്കിലും പ്രിയാമണിയാണ് നായികയായി എത്തുന്നത്. നരപ്പ എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. അസുരനില്‍ മഞ്ജു വാര്യര്‍ അനശ്വരമാക്കിയ പച്ചൈമ്മാള്‍ എന്ന കഥാപാത്രത്തെ പ്രിയാമണിയാണ് തെലുങ്കില്‍ അവതരിപ്പിക്കുന്നത്. തെലുങ്ക് പതിപ്പില്‍ സുന്ദരമ്മ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്.
Read More: കുരുന്നകളുടെ വളര്‍ച്ചയ്ക്ക് ആരോഗ്യകരമായ ഭക്ഷണശീലം അനിവാര്യം
വെങ്കടേഷാണ് തെലുങ്ക് പതിപ്പില്‍ നായക കഥാപാത്രമായെത്തുന്നത്. ശ്രീകാന്ത് അഡ്ഡലയാണ് തെലുങ്കില്‍ ചിത്രത്തിന്റെ സംവിധാനം. സുരേഷ് പ്രൊഡക്ഷന്‍സും കലൈപുലി എസ് തനു വി ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.
Story highlights- priyamani and chiranjeevi movie