‘വളരെ വേഗം ഈ വെല്ലുവിളിയും നിങ്ങൾ മറികടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’- സമാന്തയ്ക്ക് ആശംസ അറിയിച്ച് ചിരഞ്ജീവി

October 31, 2022

യശോദ എന്ന സിനിമയുടെ ട്രെയ്‌ലർ റിലീസിന് പിന്നാലെയാണ് സാമന്ത തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പങ്കുവെച്ചത്. മയോസിറ്റിസ് എന്നറിയപ്പെടുന്ന സ്വയം രോഗപ്രതിരോധ വൈകല്യത്തിന് ചികിത്സയിലാണ് നടി. വേഗത്തിൽ സുഖപ്പെടുമെന്ന് കരുതിയെങ്കിലും സമയമെടുക്കുമെന്നു തിരിച്ചറിഞ്ഞതിനാലാണ് ആരാധകരോട് ഇക്കാര്യം പങ്കുവയ്ക്കുന്നതെന്ന് നടി പറയുന്നു. ഒട്ടേറെ താരങ്ങളും ആരാധകരും നടിക്ക് രോഗശാന്തി നേർന്ന് രംഗത്ത് വന്നു. ഇപ്പോഴിതാ, ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടൻ ചിരഞ്ജീവി.

വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ഈ വെല്ലുവിളിയും സാമന്ത തരണം ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ചിരഞ്ജീവി ട്വിറ്ററിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. “പ്രിയപ്പെട്ട സാം, കാലാകാലങ്ങളിൽ, വെല്ലുവിളികൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു, ഒരുപക്ഷേ സ്വയം കരുത്ത് കണ്ടെത്തുവാൻ വേണ്ടി. ഇതിലും വലിയ ഉൾക്കരുത്തുള്ള ഒരു അത്ഭുത പെൺകുട്ടിയാണ് നിങ്ങൾ. വളരെ വേഗം ഈ വെല്ലുവിളിയും നിങ്ങൾ മറികടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്ക് എല്ലാ ധൈര്യവും നേരുന്നു. ശക്തി നിങ്ങളോടൊപ്പമുണ്ടാകട്ടെ’- നടൻ ആശംസിക്കുന്നു.

Read Also: ജനിച്ചത് ലോക്ക്ഡൗണിൽ, പേര് ലോക്കി; രസകരമായ ഒരു പേരിടൽ…

ശനിയാഴ്ച, തനിക്ക് മയോസിറ്റിസ് എന്ന സ്വയം രോഗപ്രതിരോധ രോഗമാണെന്ന് സ്ഥിരീകരിച്ചതായി സാമന്ത സോഷ്യൽ മീഡിയയിലെ ആരാധകരെ അറിയിച്ചിരുന്നു. താൻ ഉടൻ തന്നെ പൂർണമായി സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർക്ക് വിശ്വാസമുണ്ടെന്ന് തന്റെ മാനസികാവസ്ഥ വിശദീകരിക്കവെ നടി പറഞ്ഞിരുന്നു. അതേസമയം, 2022 ക്രിസ്തുമസിന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന നടൻ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള റൊമാന്റിക് ചിത്രമായ ‘ഖുഷി’യിലും സാമന്ത അഭിനയം തുടരും.

Story highlights- chiranjeevi about samantha