ഹൃദയതാളങ്ങൾ കീഴടക്കി രാജേഷ് ചേർത്തലയുടെ ശ്രീരാഗമോ..; ആരും മതിമറന്ന് ഇരുന്നുപോകും ഈ വേണുനാദത്തിന് മുന്നിൽ
മനോഹരമായ സംഗീതം ആസ്വാദകരുടെ ഹൃദയതാളങ്ങൾ കവരാറുണ്ട്. അത്തരത്തിൽ ഫ്ളവേഴ്സ് സ്റ്റാർ മാജിക് വേദിയിലെത്തി ലോകം മുഴുവനുമുള്ള പ്രേക്ഷകരുടെ മനം കവരുകയാണ് രാജേഷ് ചേർത്തല എന്ന കലാകാരൻ. മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിക്കുന്ന മധുരസുന്ദരഗാനങ്ങളാണ് ഇത്തവണ ഈ കലാകാരന്റെ പുല്ലാങ്കുഴലിലൂടെ ലോകമലയാളികൾ കേട്ടത്.
‘പവിത്രം’ എന്ന ചിത്രത്തിലെ കെ ജെ യേശുദാസ് ആലപിച്ച ‘ശ്രീരാഗമോ തേടുന്നു നീ…’എന്ന ഗാനവും പി ഭാസ്കരന്റെ വരികൾക്ക് എം എസ് ബാബുരാജ് സംഗീതം പകർന്ന് എസ് ജാനകി ആലപിച്ച ‘അമ്പലപ്രാവ്’ എന്ന ചിത്രത്തിലെ ‘ ‘താനേ തിരിഞ്ഞും മറഞ്ഞും’ എന്നീ ഗാനവുമാണ് സ്റ്റാർ മാജിക് വേദിയിലെത്തിയ രാജേഷ് പുല്ലാങ്കുഴലിലൂടെ വായിച്ചത്. ഒരുകാലത്ത് മലയാളികളുടെ ചുണ്ടുകളിൽ നിറഞ്ഞു നിന്നിരുന്ന പ്രണയഗാനങ്ങളുമായി രാജേഷ് എത്തിയപ്പോൾ എല്ലാം മറന്ന് മധുരസംഗീതത്തിൽ അലിഞ്ഞുചേർന്നു സ്റ്റാർ മാജിക് വേദിയും.
Read also:ഇവനാള് കൊള്ളാമല്ലോ; ശ്രീഹരിക്കുട്ടനൊപ്പംകൂടി ഇന്നസെന്റും, വീഡിയോ
പുല്ലാങ്കുഴൽ നാദത്തിലൂടെ സംഗീതപ്രേമികളുടെ ഹൃദയം കവർന്ന കലാകാരനാണ് രാജേഷ് ചേർത്തല. ഓടക്കുഴലില്‍ രാജേഷ് ഒരുക്കുന്ന ഗാനങ്ങൾ എന്നും ആസ്വാദകർക്ക് പ്രിയപ്പെട്ടതാണ്. ഇതിനോടകം മലയാള സിനിമ ലോകത്തും നിരവധി സംഭാവനകൾ നൽകിക്കഴിഞ്ഞു ഈ കലാകാരൻ. ‘റെയിന്‍ റെയിന്‍ കം എഗെയിന്‍’ എന്ന ചിത്രത്തിലെ ‘പൂവിനിള്ളില് പൂമഴ പോലെ’ എന്ന ഗാനത്തിലൂടെയാണ് രാജേഷ് സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ഓടക്കുഴലിലൂടെ വിരിഞ്ഞ ഒട്ടനവധി ഗാനങ്ങളാണ് മലയാളികൾ നെഞ്ചോട് ചേർത്തത്.
Story Highlights: Rajesh Cherthala Sreeragamo song