മുത്തശ്ശിക്കഥകളിലെ സുന്ദരിയായി രജീഷ വിജയൻ- മനോഹര ചിത്രങ്ങൾ
അവതാരകയായി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ രജീഷ വിജയൻ ‘അനുരാഗ കരിക്കിൻവെള്ളം’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും രജീഷ സ്വന്തമാക്കി. ഇപ്പോഴിതാ, ധനുഷിന്റെ നായികയായി തമിഴിലേക്ക് ചേക്കേറിയ സന്തോഷത്തിലാണ് താരം.
ലോക്ക് ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ കാര്യമായി സജീവമായില്ലെങ്കിലും രജീഷ പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം വളരെ വേഗത്തിൽ വൈറലായി മാറിയിരുന്നു. ഇടവേളയ്ക്ക് ശേഷം സിനിമാലോകം സജീവമാകുമ്പോൾ വേറിട്ട സിനിമകളാണ് രജീഷ വിജയൻ നായികയായി റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.
Read More: ചിരിയാണ് ഹൈലൈറ്റ്; ചിത്രം പങ്കുവെച്ച് നവ്യ നായര്
ഇപ്പോൾ മനോഹരമായ വിന്റേജ് ഹാൻഡ്മേഡ് ആഭരണങ്ങൾ അണിഞ്ഞ ചിത്രങ്ങളാണ് രജീഷ വിജയൻ പങ്കുവയ്ക്കുന്നത്. ഭംഗിയാർന്ന പട്ടുസാരിയും ആഭരണങ്ങളും രജീഷയെ കൂടുതൽ സുന്ദരിയാക്കുന്നു. ‘ഈ കൈകൊണ്ട് നിർമ്മിച്ച ആഭരണങ്ങൾ മുത്തശ്ശിമാരും വലിയ മുത്തശ്ശിമാരും സ്നേഹത്തോടെ ധരിക്കുന്ന കാലത്തേക്ക് എന്നെ തിരികെ കൊണ്ടുപോയി’ എന്ന കുറിപ്പിനൊപ്പമാണ് രജീഷ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്.
മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കർണനിൽ നായികയാണ് രജീഷ വിജയൻ. ചിത്രത്തിൽ ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷൻ, ലാൽ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. തേനി ഈശ്വരനാണ് ഛായാഗ്രഹണം.
Story highlights- Rajisha vijayan latest photos