‘ഇവര്‍ തിരിച്ചും മറിച്ചും പലതും ചോദിക്കും… നമ്മള് പാറേപ്പള്ളിയില്‍ ധ്യാനം കൂടാന്‍ പോയതാണെന്നേ പറയാവൂ’ രമേഷ് പിഷാരടിയുടെ ചില രസികന്‍ വീട്ടുവിശേഷങ്ങള്‍
രസികന്‍ സംസാരത്തിലൂടെ മലയാളികളുടെ ഹൃദയത്തിലേറിയ നടനാണ് രമേഷ് പിഷാരടി. എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തിയാണ് താരം പറയാറ്. പലപ്പോഴും രമേഷ് പിഷാരടിയുടെ കുടുംബ വിശേഷങ്ങളും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സൗമ്യ എന്നാണ് രമേഷ് പിഷാരടിയുടെ ഭാര്യയുടെ പേര്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടേയും പത്താം വിവാഹ വാര്‍ഷികം.
അതേസമയം ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവും എന്ന പരിപാടിയിലെ നിറസാന്നിധ്യമാണ് രമേഷ് പിഷാരടി. അടുത്തിടെ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് താരം പരിപാടിയിലെത്തിയത്. വീട്ടു വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു താരം. സ്ക്രീനില്‍ കാണുന്നതുപോലെയാണോ രമേഷ് പിഷാരടി വീട്ടിലും എന്നു ചോദിച്ചപ്പോള്‍ നേരെ ഓപ്പോസിറ്റാണെന്നായിരുന്നു ഭാര്യ ദിവ്യയുടെ മറുപടി.
Read more: അഭിനയമികവില്‍ ജയസൂര്യ; ശ്രദ്ധ നേടി ‘വെള്ളം’ മേക്കിങ് വീഡിയോ സോങ്
കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയപ്പോള്‍ രമേഷ് പിഷാരടി ഭാര്യയോട് പറഞ്ഞ ഡയലോഗും രസകരമാണ്. ഇവര്‍ തിരിച്ചും മറിച്ചും പലതും ചോദിക്കും നമ്മള് പാറേപ്പള്ളിയില്‍ ധ്യാനം കൂടാന്‍ പോയതാണെന്നേ പറയാവൂ… എന്നാണ് താരം പറഞ്ഞത്.
മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്വ്വന് എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.
Story highlights: Ramesh Pisharody in Ingane Oru Bharyayum Bharthavum