നാഗചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്നു; ശ്രദ്ധനേടി ‘ലവ് സ്റ്റോറി’ ടീസർ

January 10, 2021
lovestory

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരങ്ങളായ നാഗ ചൈതന്യയും സായി പല്ലവിയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ലവ് സ്റ്റോറി’. ചിത്രീകരണം പൂർത്തിയായ സിനിമയുടെ ടീസറാണ് സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധേയമാകുന്നത്. സംവിധായകൻ ശേഖർ കമ്മുലയാണ് ചിത്രം ഒരുക്കുന്നത്.

ദീപാവലി ദിനത്തിൽ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. നാഗചൈതന്യയും സായി പല്ലവിയും വിവാഹവേഷത്തിലുള്ള പോസ്റ്ററിയിരുന്നു പുറത്തുവിട്ടത്. കൊവിഡ് പ്രതിസന്ധിയും തുടർന്നുള്ള ലോക്ക് ഡൗണും കാരണം ആറുമാസത്തെ ഇടവേള ‘ലവ് സ്റ്റോറി’ യുടെ ചിത്രീകരണത്തിലുണ്ടായി. ആദ്യം നിന്നുപോയ സിനിമയുടെ ഷൂട്ടിങ് സെപ്റ്റംബർ മുതലാണ് ഹൈദരാബാദിൽ പുനരാരംഭിച്ചത്. ഏഷ്യൻ സിനിമാസ്, അമിഗോസ് ക്രിയേഷൻസ്, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്നിവ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാന്റെ സംഗീത സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പവനാണ്.

Read also: 81 ന്റെ നിറവിൽ ഗാനഗന്ധർവൻ; മലയാളി ഹൃദയങ്ങളെ സംഗീത സാന്ദ്രമാക്കിയ ദാസേട്ടന് പിറന്നാൾ ആശംസകൾ…

സ്വപ്നങ്ങളെ പിന്തുടരാനായി ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് പോകുന്ന ഒരു കഥാപാത്രത്തെയാണ് നാഗചൈതന്യ അവതരിപ്പിക്കുന്നത്. അതേസമയം നിരവധി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള താരങ്ങളാണ് സായി പല്ലവിയും നാഗചൈതന്യയും ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. പ്രേമം എന്ന ചിത്രത്തിലെ മലർ എന്ന കഥാപാത്രമായി വന്ന് മലയാളി മനസുകളിൽ ശ്രദ്ധ നേടിയ താരമാണ് സായി പല്ലവി.

Story Highlights: sai pallavi naga chaitanya love story teaser