ശകുന്തളയാകാൻ സാമന്ത; ‘ശാകുന്തളം’ ഒരുങ്ങുന്നു
പുരാണ കഥാപാത്രമായ ശകുന്തളയായി വേഷമിടാൻ സാമന്ത. കാളിദാസന്റെ നാടകമായ അഭിജ്ഞാന ശാകുന്തളം സിനിമയാകുമ്പോൾ ശകുന്തളയാകാനൊരുങ്ങുകയാണ് നടി. ശാകുന്തളം എന്ന പേരിൽ ഗുണശേഖർ തെലുങ്കിൽ ഒരുക്കുന്ന ചിത്രത്തിലാണ് സാമന്ത നായികയായി എത്തുന്നത്. മിത്തോളജിക്കൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് സാമന്ത ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചത്.
മുൻപ് അനുഷ്ക ഷെട്ടിയെ നായികയാക്കി ‘രുദ്രാമദേവി’ എന്ന ചിത്രം ഒരുക്കിയതും ഗുണശേഖർ ആയിരുന്നു. ചരിത്രവും പുരാണവുമാണ് ഗുണശേഖർ ചിത്രങ്ങളുടെ പ്രത്യേകത. മുൻപ് റാണാ ദഗുബാട്ടിയെ നായകനാക്കി ഹിരണ്യ കശിപു എന്ന ചിത്രവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് അത് നീണ്ടുപോകുകയായിരുന്നു.
Read More: ഹൃദയത്തിൽ സൂക്ഷിക്കുന്ന അപൂർവ്വ ചിത്രങ്ങൾ പങ്കുവെച്ച് സാമന്ത അക്കിനേനി
അതേസമയം, സാമന്ത ഷൂട്ടിംഗ് തിരക്കുകളിലാണ്. ആദ്യമായി വെബ് സീരിസിലേക്ക് ചുവടുവയ്ക്കുന്ന സന്തോഷത്തിലാണ് നടി. ജനപ്രിയ സീരിസായ ഫാമിലി മാൻ രണ്ടാം ഭാഗത്തിൽ വേഷമിട്ടിരിക്കുകയാണ് സാമന്ത.അതേസമയം, സമാന്ത അവസാനമായി വേഷമിട്ടത് നന്ദിനി റെഡ്ഡിയുടെ ‘ഓ! ബേബി’, സി പ്രേം കുമാറിന്റെ ‘ജാനു’ എന്നീ ചിത്രങ്ങളിലാണ്. ലോക്ക് ഡൗൺ സമയത്ത് കൃഷി, വസ്ത്ര വ്യാപാരം എന്നിങ്ങനെയൊക്കെയാണ് നടി സമയം ചിലവഴിച്ചത്. വിഘ്‌നേഷ് ശിവൻ, വിജയ് സേതുപതി, നയൻതാര എന്നിവരോടൊപ്പമുള്ള കാത്തുവാക്കുള്ളെ രണ്ടു കാതൽ എന്ന ചിത്രമാണ് സാമന്ത അഭിനയിക്കുന്ന പുതിയ സിനിമ.
Story highlights- shakunthalam movie