ഹൃദയത്തിൽ സൂക്ഷിക്കുന്ന അപൂർവ്വ ചിത്രങ്ങൾ പങ്കുവെച്ച് സാമന്ത അക്കിനേനി

December 25, 2020

സിനിമയിൽ സജീവമായി തുടരുന്നതിനൊപ്പം സാമന്ത ബിസിനസിലേക്കും ചുവടുവെച്ചുകഴിഞ്ഞു. വസ്ത്ര വ്യാപാര മേഖലയിലേക്ക് കടന്ന സാമന്ത, തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിൽ സജീവമാകാറുണ്ട്. ആരാധകരുടെ ചോദ്യങ്ങൾക്കും സുഖാന്വേഷണങ്ങൾക്കും നടി മറുപടി നൽകാറുണ്ട്. ഇപ്പോഴിതാ, ജീവിതത്തിലെ അപൂർവവും മനോഹരവുമായ ചില ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടി.

ഏറ്റവും പ്രിയപ്പെട്ട ചിത്രം, എന്നും ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ചിത്രം, നാഗചൈതന്യക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം, കുട്ടിക്കാലം എന്നിങ്ങനെ ആരാധകരുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് സാമന്ത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഏറ്റവും വിലമതിക്കുന്ന ചിത്രമായി വിവാഹ ദിനത്തിലെ ഒരു നിമിഷമാണ് പങ്കുവെച്ചിരിക്കുന്നത്. സാമന്തയുടെ കുടുംബ ചിത്രം പൂർണമായും ആരാധകർ കണ്ടിരുന്നില്ല.അച്ഛൻ, ‘അമ്മ, രണ്ടു സഹോദരങ്ങൾ അടങ്ങുന്നതാണ് നടിയുടെ കുടുംബം. ആരാധകരുടെ അഭ്യർത്ഥന മാനിച്ച് കുടുംബ ചിത്രവും നടി പങ്കുവെച്ചു.

Read More: ‘ഭൂതകാലത്തിന്റെ കഷ്ടപ്പാടുകൾ നമ്മെ കൂടുതൽ ശക്തരും പ്രത്യാശയുള്ളവരും മാറ്റട്ടെ’- ആശംസയുമായി കുഞ്ചാക്കോ ബോബൻ

അതേസമയം, സമാന്ത അവസാനമായി വേഷമിട്ടത് നന്ദിനി റെഡ്ഡിയുടെ ‘ഓ! ബേബി’, സി പ്രേം കുമാറിന്റെ ‘ജാനു’ എന്നീ ചിത്രങ്ങളിലാണ്. ലോക്ക് ഡൗൺ സമയത്ത് കൃഷി, വസ്ത്ര വ്യാപാരം എന്നിങ്ങനെയൊക്കെയാണ് നടി സമയം ചിലവഴിച്ചത്. വിഘ്‌നേഷ് ശിവൻ, വിജയ് സേതുപതി, നയൻ‌താര എന്നിവരോടൊപ്പമുള്ള കാത്തുവാക്കുള്ളെ രണ്ടു കാതൽ എന്ന ചിത്രമാണ് സാമന്ത അഭിനയിക്കുന്ന പുതിയ സിനിമ.

Story highlights- Samantha Akkineni shares unseen pictures with fans