ശരീരം വേദനിച്ചപ്പോഴും മികച്ച രീതിയില്‍ മുന്നേറി; ഫാമിലിമാന്‍- 2ലെ സംഘട്ടന രംഗങ്ങളെക്കുറിച്ച് സാമന്ത

June 7, 2021
Samantha Akkineni about The The Family Man 2

ദ് ഫാമിലിമാന്‍ സീസണ്‍ 2 എന്ന വെബ്‌സീരീസിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. അഭിനയമികവില്‍ അതിശയിപ്പിക്കുകയാണ് താരങ്ങള്‍. ദ് ഫാമിലിമാന്‍ 2-ല്‍ എടുത്തുപറയേണ്ട ഒന്നാണ് സാമന്ത അക്കിനേനിയുടെ പ്രകടനം. അഭിനയമികവ് കൈയടി നേടുമ്പോള്‍ ലൊക്കേഷന്‍ വിഡിയോ പങ്കുവെച്ച് സംഘട്ടന രംഗങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുകയാണ് സാമന്ത.

ശരീരത്തിന്റെ ഓരോ ഭാഗങ്ങളും വേദനിക്കുമ്പോഴും മികച്ച രീതിയില്‍ മുന്നേറാന്‍ പ്രേരിപ്പിച്ചതിന് യാനിക് ബെന്നിനും നന്ദി കുറിച്ചു താരം. ‘ഉയരങ്ങള്‍ എനിക്ക് ഭയമാണ്. പക്ഷെ ആ കെട്ടിടത്തിന് മുളില്‍ നിന്ന് ഞാന്‍ ചാടിയത് നിങ്ങള്‍ എന്റെ പിറകിലുണ്ടെന്ന ധൈര്യത്താലാണ്. ഒരുപാട് സ്‌നേഹം’ എന്നും സാമന്ത സമൂഹമാധ്യമങ്ങളില്‍ കുറിച്ചിട്ടുണ്ട്.

Read more: കാൻസറല്ല ജീവിതം തീരുമാനിക്കേണ്ടത്; അതിജീവനത്തിന്റെ അനുഭവം പറഞ്ഞ് സൊനാലി ബിന്ദ്രെ…

രാജി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയായാണ് ദ് ഫാമിലിമാന്‍ 2-ല്‍ സാമന്ത എത്തുന്നത്. അഭിനയമികവുകൊണ്ട് കഥാപാത്രത്തെ അതിന്റെ പരിപൂര്‍ണതയിലെത്തിച്ചു താരം. നിരവധി സംഘട്ടനരംഗങ്ങളും താരം ഗംഭീരമാക്കി. സംവിധായകരായ രാജും ഡികെയും ചേര്‍ന്നാണ് ദ് ഫാമിലിമാന്‍ 2 വെബ്‌സീരീസ് ഒരുക്കിയിരിക്കുന്നത്.

Story highlights: Samantha Akkineni about The Family Man 2