അച്ഛനൊപ്പം പാട്ട് പാടുന്ന കുഞ്ഞുതാരം; മകളുടെ ക്യൂട്ട് വീഡിയോ പങ്കുവെച്ച് ശില്പ ഷെട്ടി
സിനിമ താരങ്ങളെപോലെത്തന്നെ അവരുടെ കുട്ടികളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ചലച്ചിത്രതാരം ശില്പ ഷെട്ടിയുടെ കുഞ്ഞുമകൾ സമീഷ ഷെട്ടിയുടെ ക്യൂട്ട് വീഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. അച്ഛനൊപ്പം പാട്ട് പാടാൻ ശ്രമിക്കുന്ന കുഞ്ഞിന്റെ വീഡിയോയാണ് ശില്പ ഷെട്ടി പങ്കുവെച്ചിരിക്കുന്നത്. അച്ഛന്റെ പാട്ടിനെ അനുകരിക്കാൻ ശ്രമിക്കുകയാണ് കുഞ്ഞുമകൾ. വളരെ രസകരമായ വീഡിയോ ശില്പ ഷെട്ടി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
എല്ലാവര്ക്കും പുതുവത്സരാശംസകൾ നേർന്നുകൊണ്ട് രാജ്‌കുന്ദ്രയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അച്ഛൻ പാടുന്നത് അവൾക്ക് ഇഷ്ടമല്ലെന്നും അച്ഛനോട് പാട്ട് നിർത്താൻ അവൾ ആവശ്യപ്പെടുകയാണെന്നും കുറിച്ചുകൊണ്ടാണ് രാജ്‌കുന്ദ്ര വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ശില്പ ഷെട്ടിയ്ക്കും രാജ്‌കുന്ദ്രയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. മൂത്തമകൻ വിയാന് എട്ട് വയസാണ്.
Read also:സ്‌നേഹത്തലോടലായി ഈ അച്ഛന്റെ പാട്ട്; സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ മകനായി പാടിയപ്പോള്‍…
അതേസമയം കുഞ്ഞിന്റെ വീഡിയോയ്ക്ക് നിരവധിപ്പേരാണ് രസകരമായ കമന്റുകളുമായി എത്തുന്നത്. അച്ഛനെക്കാൾ നന്നായി മകൾ പാടുന്നുണ്ടെന്നും വളരെ ക്യൂട്ട് ആണെന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
Story Highlights:shilpa shetty shares cute video of her daughter