സ്‌നേഹത്തലോടലായി ഈ അച്ഛന്റെ പാട്ട്; സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ മകനായി പാടിയപ്പോള്‍…

January 1, 2021
Kailas Menon shares Cute video of son

ഹൃദയംതൊടുന്ന സംഗീതം കൊണ്ട് മലയാളികള്‍ക്ക് നിരവധി പാട്ടു വിസ്മയങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. ടൊവിനോ തോമസ് നായകനായെത്തിയ തീവണ്ടി എന്ന ചിത്രത്തില്‍ കൈലാസ് മേനോന്‍ സംവിധാനം ചെയ്ത ജീവാംശമായി എന്നു തുടങ്ങുന്ന ഗാനം ഇന്നും മലയാളമനസ്സുകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലും സജീവമായ കൈലാസ് മേനേന്‍ ഇടയ്ക്കിടെ കുടുംബ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ശ്രദ്ധ നേടുകയാണ് പുതുവര്‍ഷാരംഭത്തില്‍ അദ്ദേഹം പങ്കുവെച്ച ഒരു വീഡിയോ. കുഞ്ഞുമകനെ തലോടിക്കൊണ്ട് മനോഹരമായി പാടുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. 2020-ന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് ഈ പാട്ടുവീഡിയോ.

Read more: കുടുംബത്തിനൊപ്പമുള്ള മനോഹരചിത്രം പങ്കുവെച്ച് അർജുൻ അശോകൻ

മലയാളികള്‍ എന്നും ഹൃദയത്തിലേറ്റുന്ന മൗനം സ്വരമായ് എന്ന ഗാനമാണ് കൈലാസ് മേനോന്‍ മനോഹരമായി ആലപിച്ചിരിക്കുന്നത്. 1992-ല്‍ പ്രേക്ഷകരിലേക്കെത്തിയ ആയുഷ്‌കാലം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കെ ജെ യേശുദാസും കെ എസ് ചിത്രയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയ്ക്കുവേണ്ടി ഔസേപ്പച്ചനാണ് ഈ ഗാനത്തിന് സംഗീതമൊരുക്കിയത്.

Story highlights: Kailas Menon shares Cute video of son