എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 17 മുതല്‍- ടൈംടേബിള്‍ ഇങ്ങനെ
എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് മാര്‍ച്ച് 17 മുതല്‍ തുടക്കമാകും. മാര്‍ച്ച് 30 വരെയാണ് പരീക്ഷകള്‍. അതേസമയം മാര്‍ച്ച് ഒന്നിന് മോഡല്‍ പരീക്ഷകള്‍ ആരംഭിയ്ക്കും. മാര്‍ച്ച് അഞ്ചിനാണ് മോഡല്‍ പരീക്ഷകള്‍ അവസാനിയ്ക്കുക. പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിയ്ക്കും പരീക്ഷകള്‍ നടത്തുക.
എസ്എസ്എല്‍സി പരീക്ഷയുടെ ടൈംടേബിള്‍
മാര്‍ച്ച് 17- ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്- സമയം: ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ
മാര്‍ച്ച് 18- രണ്ടാം ഭാഷ ഇംഗ്ലീഷ്- സമയം: ഉച്ചയ്ക്ക് 1.40 മുതല്‍ -4.30
മാര്‍ച്ച് 19 – മൂന്നാം ഭാഷ ഹിന്ദി, ജനറല്‍ നോളജ് സമയം: 2.40 മുതല്‍ 4.30 വരെ
മാര്‍ച്ച് 22 – സോഷ്യല്‍ സയന്‍സ് സമയം: 1.40 മുതല്‍ 4.30 വരെ
മാര്‍ച്ച് 23- ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്- സമയം: 1.40 മുതല്‍ 3.30 വരെ
മാര്‍ച്ച് 25- ഊര്‍ജതന്ത്രം- സമയം:1.40 മുതല്‍ 3.30 വരെ
മാര്‍ച്ച് 26- ജീവശാസ്ത്രം- സമയം: 2.40 മുതല്‍ 4.30 വരെ
മാര്‍ച്ച് 29- ഗണിതശാസ്ത്രം- സമയം: 1.40 മുതല്‍ 4.30 വരെ
മാര്‍ച്ച് 30- രസതന്ത്രം- സമയം: 1.40 മുതല്‍ 3.30 വരെ
മോഡല്‍ പരീക്ഷയുടെ ടൈം ടേബിള്‍
മാര്‍ച്ച് ഒന്ന്- രാവിലെ 9.40 മുതല്‍ 11.30 വരെ ഒന്നാം ഭാഷ- പാര്‍ട്ട് ഒന്ന്
മാര്‍ച്ച് രണ്ട്- രാവിലെ 9.40 മുതല്‍ 12.30 വരെ രണ്ടാം ഭാഷ (ഇംഗ്ലീഷ്), ഉച്ചകഴിഞ്ഞ് 1.40 മുതല്‍ 3.30 വരെ മൂന്നാം ഭാഷ ഹിന്ദി, ജനറല്‍ നോളജ്
മാര്‍ച്ച് മൂന്ന്- രാവിലെ 9.40 മുതല്‍ 12.30 വരെ – സോഷ്യല്‍ സയന്‍സ്, ഉച്ചകഴിഞ്ഞ് 1.40 മുതല്‍ 3.30 ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്
മാര്‍ച്ച് നാല്- രാവിലെ 9.40 മുതല്‍ 11.30 വരെ ഊര്‍ജതന്ത്രം, ഉച്ചകഴിഞ്ഞ് 1.40 മുതല്‍ 3.30 വരെ ജീവശാസ്ത്രം
മാര്‍ച്ച് അഞ്ച്- രാവിലെ 9.40 മുതല്‍ 12.30 വരെ ഗണിതശാസ്ത്രം, ഉച്ചകഴിഞ്ഞ് 2.40 മുതല്‍ 4.30 വരെ രസതന്ത്രം
Story highlights: SSLC exam Time Table