ആഫ്രിക്കൻ മണ്ണിൽ കണ്ടെത്തിയ ‘കള്ളിനൻ’; ലോകത്തിലെ ഏറ്റവും വലിയ വജ്രത്തിന്റെ പ്രത്യേകതകൾ
ലോകത്തിലെ ഏറ്റവും വലിയ വജ്രമായ കള്ളിനനിന് പ്രത്യേകതകൾ ഏറെയാണ്. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് കള്ളിനൻ കണ്ടെടുത്തത്. 1905 ജനുവരി 26 നാണ് ഖനിയിൽ നടത്തിയ പരിശോധനയ്ക്കിടെ ഫ്രഡറിക് വെൽസ് ഈ വജ്രം കണ്ടെത്തുന്നത്. കള്ളിനൻ കണ്ടെടുത്ത ഖനിയുടെ സ്ഥാപകനായ തോമസ് കള്ളിനന്റെ പേരാണ് ഈ വജ്രത്തിന് നൽകിയത്. പത്ത് സെന്റീമീറ്റർ നീളവും 6.35 സെന്റീമീറ്റർ വീതിയുമുള്ള കള്ളിനനിന്റെ ഭാരം 621.2 ഗ്രാമം ആയിരുന്നു. ഭൂമിക്കടിയിൽ ഏകദേശം 500 ലധികം കിലോമീറ്റർ താഴെയായിരിക്കാം ഈ വജ്രം രൂപപ്പെട്ടത് എന്നാണ് കരുതുന്നത്.
1905 ഏപ്രിൽ മാസത്തിൽ ലണ്ടനിൽ കള്ളിനൻ വജ്രം വിൽപനയ്ക്കു വച്ചുവെങ്കിലും രണ്ടുവർഷത്തോളം അതിന് ആവശ്യക്കാർ ഉണ്ടായില്ല. 1907-ൽ ട്രാൻസ്വാൾ കോളനി സർക്കാർ ഇത് വാങ്ങുകയും എഡ്വേർഡ് ഏഴാമൻ രാജാവിന് അദ്ദേഹത്തിൻറെ ജന്മദിനത്തിൽ സമ്മാനമായി നൽകുകയും ചെയ്തു.
Read also:ഗ്രാമത്തിലൊരു റോഡെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങിത്തിരിച്ച ചോൻജോർ; പത്മശ്രീ നിറവിൽ 79-കാരൻ
ഒന്നരക്കോടിയോളം പൗണ്ടിനാണ് അന്ന് ഈ വജ്രം വാങ്ങിയത്. ഈ വജ്രത്തിൽ നിന്നും പിന്നീട് ഒൻപത് വജ്രങ്ങൾ അടർത്തിയെടുക്കപ്പെട്ടു. ഇതിൽ ഏറ്റവും വലിപ്പമുള്ള കക്ഷണം ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്നു. ബ്രിട്ടീഷ് രാജവംശത്തിന്റെ അധീനതയിലാണ് ഈ വജ്രമുള്ളത്. കള്ളിനനിൽ നിന്നും അടർത്തിയെടുക്കപ്പെട്ട രണ്ടാമത്തെ കക്ഷണം സെക്കന്റ് സ്റ്റാർ ഓഫ് ആഫ്രിക്ക എന്നാണ് അറിയപ്പെടുന്നത്. ബാക്കിയുള്ള ഏഴ് കക്ഷണങ്ങൾ ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയുടെ കൈവശമാണ് ഉള്ളത്.
Story Highlights: The Largest Diamond In the World