മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റ്-ന്റെ റിലീസ് മാറ്റി

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ദ് പ്രീസ്റ്റ്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റി. സെക്കന്‍ഡ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് സിനിമകളുടെ റിലീസ് വേണ്ടെന്ന് നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി നാലിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. പുതുക്കിയ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.
അതേസമയം കൊവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമല്ലാത്ത സാഹചര്യത്തില്‍ സെക്കന്‍ഡ് ഷോകള്‍ വേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. നിലവില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെ മൂന്ന് ഷോകളാണ് തിയേറ്ററുകളിലുള്ളത്.
Read more: ഹരിവരാസനത്തിന് ഭക്തിസാന്ദ്രമായി ചുവടുകള്‍വെച്ച് ആശാ ശരത്ത്
നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന് ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് ജോഫിന്‍. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും മികച്ച സ്വീകാര്യത നേടിയിരുന്നു.
മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്രതാരങ്ങളാണ് മമ്മൂട്ടിയും മഞ്ജു വാര്യരും. ഇരുവരും അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഏറെയാണെങ്കിലും മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന ഒരു ചിത്രം എന്നത് മലയാള ചലച്ചിത്ര ആസ്വാദകര്‍ക്കും എക്കാലത്തും പ്രിയപ്പെട്ട സ്വപ്നമായിരുന്നു. ദ് പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ഈ സ്വപ്നം സഫലമാവുകയാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും.
Story highlights: The priest release date postponed