ഹരിവരാസനത്തിന് ഭക്തിസാന്ദ്രമായി ചുവടുകള്‍വെച്ച് ആശാ ശരത്ത്

January 30, 2021
Asha Sharath's dance in Flowers Top Singer 2

അഭിനയ മികവിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് ആശാ ശരത്ത്. അഭിനയത്തിനൊപ്പം തന്നെ താരത്തിന്റെ മനോഹരമായ നടനവൈഭവവും ശ്രദ്ധേയമാണ്. ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ 2 വേദിയിലും മനോഹരമായി നൃത്തം ചെയ്തു ആശാ ശരത്ത്.

ഹരിവരാസനം എന്ന കീര്‍ത്തനത്തിനാണ് ആശ ശരത്ത് ചുവടുകള്‍ വെച്ചത്. ഭക്തി സാന്ദ്രമായിരുന്നു ആ ചുവടുകള്‍. ശബരിമലയില്‍ എല്ലാ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പായി മൈക്കിലൂടെ കേള്‍പ്പിക്കുന്ന കീര്‍ത്തനമാണ് ഹരിവരാസനം.

Read more: ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ അമ്മയ്ക്കരികിലെത്തി മകന്‍; രസികന്‍ ക്യൂട്ട് വീഡിയോ

അതേസമയം നൃത്ത വേദികളിലൂടെയാണ് ആശ ശരത്ത് ജനമനസ്സുകളില്‍ ഇടം നേടിയത്. പിന്നീട് സിനിമയിലെത്തിയപ്പോഴും നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു താരം. മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം എന്ന ചിത്രത്തില്‍ ആശ ശരത്ത് അവതരിപ്പിച്ച ഐജിയുടെ കഥാപാത്രം കൂടുതല്‍ ജനസ്വീകാര്യത നേടിയിരുന്നു.

Story highlights: Asha Sharath’s dance in Flowers Top Singer 2