ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ അമ്മയ്ക്കരികിലെത്തി മകന്‍; രസികന്‍ ക്യൂട്ട് വീഡിയോ

January 30, 2021
Toddler Interrupts Mom's Weather Report Viral Video

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകളാണ് സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് മുന്നിലെത്തുന്നത്. അതും ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ചിരി നിറയ്ക്കുന്നതും രസകരമായ ഒരു ക്യൂട്ട് വീഡിയോയാണ്.

ലൈവായി കാലാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്താ അവതാരകയ്ക്ക് അരികിലേയ്ക്ക് കുഞ്ഞുമകന്‍ എത്തിയതാണ് ഈ വീഡിയോ. എബിസിസെവന്റെ റിപ്പോര്‍ട്ടറായ ലെസ്ലി ലോപെസും കുഞ്ഞുമാണ് വീഡിയോയിലെ താരങ്ങള്‍.

Read more: അതേ അദ്ദേഹം മരണപ്പെട്ടത് സ്വന്തം താടികൊണ്ടാണ്…

കാലാവസ്ഥയെക്കുറിച്ച് ലൈവായി വിവരിയ്ക്കുകയായിരുന്നു ലെസ്ലി ലോപെസ്. ഇതിനിടെയാണ് അപ്രതീക്ഷിതമായി മകന്‍ അരികിലെത്തിയത്. തന്റെ കാലില്‍ ചുറ്റിപ്പിടിച്ചു നിന്ന മകനെ ലെസ്ലി കൈയിലെടുക്കുന്നതും വീഡിയോയില്‍ കാണാം. മകന്‍ നടന്ന് അരികിലെത്തിയപ്പോള്‍ നിയന്ത്രണങ്ങള്‍ നഷ്ടപ്പെട്ടു എന്ന് ചിരിച്ചുകൊണ്ട് ലെസ്ലി പറയുന്നുണ്ട്. എന്തായാലും കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുകയാണ് ഈ ലൈവ് റിപ്പോര്‍ട്ടിങ്.

Story highlights: Toddler Interrupts Mom’s Weather Report Viral Video