‘ദി പ്രീസ്റ്റ്’ റിലീസിന് ഒരുങ്ങുന്നു- പോസ്റ്റർ പങ്കുവെച്ച് മമ്മൂട്ടി

January 2, 2021

മമ്മൂട്ടിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റ് റിലീസിന് ഒരുങ്ങുകയാണ്. തിയേറ്റർ റീലീസെന്ന സൂചന നൽകി പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത് മമ്മൂട്ടിയാണ്. ആന്റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഹോളിവുഡ് സ്റ്റൈലിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്.

അതേസമയം, മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്. ശക്തരായ രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും അവതരിപ്പിക്കുന്നത്. നിഖില വിമലും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട് ചിത്രത്തില്‍. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

Read More: സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കൊവിഡ്; 4985 പേർക്ക് രോഗമുക്തി

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാനൊരുങ്ങുകയാണ് ജനുവരി അഞ്ചു മുതൽ. റിലീസിന് കാത്തിരുന്ന ചിത്രങ്ങളെല്ലാം തിയേറ്ററിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ്. മോഹൻലാൽ നായകനായ ‘മരക്കാർ; അറബിക്കടലിന്റെ സിംഹം’ ജനുവരി 26നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘കുറുപ്പ്’ എന്ന ദുൽഖർ സൽമാൻ ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്.

Story highlights- the priest releasing soon