കൊവിഡ് കാലത്ത് വില്ലനാകുന്ന ടൂത്ത് ബ്രഷുകൾ
ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നുണ്ടെങ്കിലും വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ തുടരുമ്പോഴും കൊവിഡ് ബാധിതരുടെ എണ്ണവും വർധിക്കുകയാണ്.
കൊറോണ വൈറസ് പടർത്തുന്ന നിരവധി മാർഗങ്ങളിൽ ഒന്നാണ് ടൂത്ത് ബ്രഷ്. ബ്രസീലിലെ ഗവേഷകർ നടത്തിയ പഠനം പ്രകാരം സൂക്ഷ്മ ജീവികൾ ഏറ്റവുമധികം ഉണ്ടാകുന്ന ഇടങ്ങളിൽ ഒന്നാണ് ബ്രഷ്. വായുടെ ശുചിത്വം പാലിക്കുന്നതിനൊപ്പം ബ്രഷുകളും അണുവിമുക്തമാക്കണം. ടൂത്ത് ബ്രഷുകൾ സോപ്പ് ഉപയോഗിച്ചോ 70 ശതമാനം ആൽക്കഹോൾ ചേർന്ന സാനിറ്റൈസർ ഉപയോഗിച്ചോ അണുവിമുക്തമാക്കേണ്ടതാണ്.
ബ്രഷുകൾ അണുവിമുക്തമാക്കിയ ശേഷം ഉണങ്ങിയ ശേഷം മാത്രം ഉപയോഗിക്കുക. ഒപ്പം ഇടയ്ക്കിടെ മൗത്ത് വാഷ് ഉപയോഗിക്കുന്നത് വായിലെ ഉമിനീരിലെ അണുക്കളുടെ വീര്യം കുറയാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.
Story Highlights:Toothbrush Disinfection May Protect Against Covid-19