ഇന്ത്യയിൽ രണ്ടു കൊവിഡ് പ്രതിരോധ വാക്സിനുകൾക്ക് അനുമതി
January 3, 2021
ഇന്ത്യയിൽ രണ്ടു കൊവിഡ് വാക്സിനുകൾക്ക് അനുമതി. കൊവാക്സിൻ, കൊവിഷീൽഡ് വാക്സിനുകൾക്കാണ് അനുമതി നൽകിയത്. അടിയന്തര സാഹചര്യത്തിൽ വാക്സിൻ ഉപയോഗിക്കുന്നതിനാണ് അനുമതി. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡോ. വി.ജി സൊമാനി വാർത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കൊവിഷീൽഡ്, ഭാരത് ബയോടെക് നിര്‍മിക്കന്ന കൊവാക്സിൻ എന്നീ വാക്സിനുകള്‍ക്കാണ് നിയന്ത്രണങ്ങളോടെ അനുമതി നൽകിയത്. രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ താപനിലയിലാണ് വാക്സിനുകള്‍ സൂക്ഷിക്കേണ്ടത്.
രാജ്യത്തെ മൂന്ന് കോടിയോളം ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും ആദ്യഘട്ടത്തിൽ വാക്സിൻ നല്‍കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
Story highlights- Two vaccines for coronavirus Get Approval