വിജയ് സേതുപതി ബോളിവുഡിലേക്ക്; സന്തോഷ് ശിവൻ ചിത്രം ‘മുംബൈകർ’ ഒരുങ്ങുന്നു
തമിഴകത്തിന്റെ പ്രിയ നായകൻ വിജയ് സേതുപതി ബോളിവുഡിലേക്ക് ചുവടു വയ്ക്കുന്നു. സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന മുംബൈകർ എന്ന ചിത്രത്തിലൂടെ വിജയ് സേതുപതി ബോളിവുഡിൽ എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം സന്തോഷ് ശിവൻ ബോളിവുഡിൽ ഒരുക്കുന്ന ചിത്രമാണ് മുംബൈകർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാനഗരത്തിന്റെ റീമേക്കാണ് മുംബൈകർ. വിജയ് സേതുപതിക്കൊപ്പം, വിക്രാന്ത് മസ്സേ, ടാനിയ മണിക്ടാല, സഞ്ജയ് മിശ്ര, രൺവീർ ഷോറി, സച്ചിൻ ഖേദേക്കർ എന്നിവരാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read also:‘ആ സമയത്താണ് ‘ഡാ ഉണ്ണിയെ’ എന്ന വിളി കേട്ടത്; നിങ്ങൾ എവിടെയായിരുന്നാലും, എന്റെ സൂപ്പർസ്റ്റാർ നിങ്ങളാണ്’- കലാഭവൻ മണിയെക്കുറിച്ച് മനസു തുറന്ന് ഉണ്ണി മുകുന്ദൻ
Here's the title look of #Mumbaikar! Happy to be a part of it 😊😊
Posted by Vijay Sethupathi on Friday, January 1, 2021
അതേസമയം, വിജയ് നായകനായി എത്തുന്ന മാസ്റ്ററിൽ വില്ലൻ വേഷത്തിൽ വിജയ് സേതുപതി എത്തുന്നുണ്ട്. ചിത്രം ജനുവരി 13-ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൽ. ’19 (1)(എ)’ എന്ന മലയാളം ചിത്രത്തിലും വിജയ് സേതുപതി വേഷമിട്ടുകഴിഞ്ഞു. മുൻപ് മാർക്കോണി മത്തായി എന്ന ചിത്രത്തിലൂടെയും താരം മലയാളത്തിൽ സാന്നിധ്യം അറിയിച്ചിരുന്നു.
Story Highlights: Vijay Sethupathi bollywood debut mumbaikar first look