ദേശീയഗാനം പിയാനോയിൽ വായിച്ച് റെക്കോർഡ് നേടിയ നാലു വയസുകാരൻ; സ്റ്റാറാണ് യൊഹാൻ
റെക്കോർഡ് നിറവിലാണ് യൊഹാൻ ജോർജുകുട്ടി എന്ന നാലു വയസുകാരൻ. ദേശീയഗാനം ഡിജിറ്റൽ പിയാനോയിൽ വായിച്ച് യൊഹാൻ എന്ന കൊച്ചുമിടുക്കൻ ഇടംനേടിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലാണ്. അച്ഛൻ ജോർജുകുട്ടിയുടെ ശിക്ഷണത്തിലാണ് ഈ കൊച്ചുമിടുക്കൻ പിയാനോ വായിക്കാൻ പഠിച്ചത്. പിയാനോ വായന വളരെ ഇഷ്ടമായിരുന്ന യൊഹാനോട് ക്ലാസ് ടീച്ചറാണ് സ്കൂൾ വാർഷികാഘോഷത്തിന് വേണ്ടി ദേശീയഗാനം പിയാനോയിൽ വായിക്കാൻ ആവശ്യപ്പെട്ടത്.
അച്ഛന്റെ പരിശീലനത്തിൽ യൊഹാൻ ദേശീയഗാനം പിയാനോയിൽ വായിക്കാൻ പഠിച്ചു. എന്നാൽ ഈ പിയാനോ വായനയോടെ സ്കൂളിൽ മാത്രമല്ല ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഈ കുഞ്ഞുമിടുക്കൻ സ്റ്റാറായി. ഇതിനിടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ദേശീയഗാനം കണ്ണുമൂടിക്കെട്ടി പിയാനോയിൽ വായിക്കുന്ന യൊഹാന്റെ ചിത്രങ്ങളും സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നുണ്ട്.
Read also: അറിയാം രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച അലി മണിക്ഫാൻ എന്ന സാധാരണക്കാരനായ ആ വലിയ മനുഷ്യനെ
ഭാവിയിൽ ലോകം അറിയുന്ന ഒരു പിയാനിസ്റ്റ് ആകണമെന്നാണ് ഈ കൊച്ചുമിടുക്കന്റെ ആഗ്രഹം. അതിനായുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു ഈ നാലു വയസുകാരൻ.
Read also:അതിശൈത്യവും മഞ്ഞുവീഴ്ചയും; അമ്മയ്ക്കും കുഞ്ഞിനും താങ്ങായി ഇന്ത്യൻ സൈന്യം, ഹൃദ്യം ഈ കാഴ്ച
Story Highlights: Yohan Playing Indian National Anthem in Piano Blindfolded