യുവയുടെ പാട്ടിന് ചുവടുവെച്ച് മൃദുല; പ്രണായര്‍ദ്രം ഈ നിമിഷം: വീഡിയോ

Yuva Krishna And Mridula Vijay in Flowers Star Magic

ടെലിവിഷന്‍ സ്‌ക്രീനിലൂടെ ലോകമലയാളികളുടെ ഹൃദയം കവര്‍ന്ന താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്-യും. ഇരുവരും വിവാഹിതരാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇരുവരുടേയും വിവാഹനിശ്ചയ ചടങ്ങളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സൈബര്‍ ഇടങ്ങളിലും ശ്രദ്ധ നേടിയിരുന്നു.

തിരുവനന്തപുരം സ്വദേശിനിയാണ് മൃദുല വിജയ്. 2015-മുതല്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമാണ് താരം. സംഗീത- നൃത്ത അധ്യാപികയായ കൃഷ്ണവേണിയുടെ മകനാണ് യുവ കൃഷ്ണ. അഭിനയമികവുകൊണ്ട് ഇരു താരങ്ങളും ശ്രദ്ധേയരാണ്.

Read more: നിത്യഹരിതനായകന്‍ പ്രേം നസീര്‍ കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞിട്ട് 32 വര്‍ഷങ്ങള്‍

അടുത്തിടെ ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് വേദിയില്‍ ഒരുമിച്ചെത്തി യുവ കൃഷ്ണയും മൃദുല വിജയ്-യും. ഇരുവരും ഒരുമിച്ചുള്ള പ്രണയാര്‍ദ്ര നിമിഷങ്ങള്‍ സ്റ്റാര്‍ മാജിക് വേദിയെ കൂടുതല്‍ സുന്ദരമാക്കി. യുവ മനോഹരമായി പാടുകയും ആ പാട്ടിന് അനുസരിച്ച് മൃദുല ചുവടുകള്‍ വയ്ക്കുകയും ചെയ്തപ്പോള്‍ മനോഹരമായ പ്രണയ നിമിഷങ്ങളാണ് സ്റ്റാര്‍ മാജിക് വേദിയില്‍ പിറന്നത്.

ഇരുവരും തങ്ങളുടെ വിവാഹത്തെക്കുറിച്ചും വാചാലരായി. ഒരു വര്‍ഷം മുമ്പ് പരിചയപ്പെട്ടിരുന്നു ഇരുവരും. പിന്നീട് രണ്ട് പേര്‍ക്കും വിവാഹം ആലോചിക്കാന്‍ തുടങ്ങിയപ്പോഴാണ് സുഹൃത്ത് വഴി ഇങ്ങനെ ഒരു ആലോചനയിലേയ്ക്ക് എത്തിയത്. തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ സംസാരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു എന്നും യുവയും മൃദുലയും പറഞ്ഞു. ആറ് മാസങ്ങള്‍ക്ക് ശേഷമായിരിയ്ക്കും വിവാഹം.

Story highlights: Yuva Krishna And Mridula Vijay in Flowers Star Magic