139 വര്‍ഷത്തെ പഴക്കമുള്ള ആ വീട് ഒടുവില്‍ നഗരത്തിലൂടെ ‘നടന്നുനീങ്ങി’ മറ്റൊരിടത്തേയ്ക്ക്: വീഡിയോ

February 23, 2021
139-year-old House was moved to its new address

ഒരു വീട് എന്നത് ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയപ്പെട്ട ഒന്നാണ്. ഹൃദയതാല്‍പര്യങ്ങള്‍ ചേര്‍ത്തുവെച്ചാണ് പലരും ഇഷ്ടപ്പെട്ട വീടൊരുക്കുന്നതും. സ്‌നേഹത്തിന്റേയും കഷ്ടപ്പാടുകളുടെയുമൊക്കെ നിരവധി കഥകളും പറയാനുണ്ടാകും പല വീടുകള്‍ക്കും. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നതും ഒരു വീടാണ്. ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്ക് നടന്നുനീങ്ങിയ വീട്.

നടന്ന് നീങ്ങി എന്നത് ആലങ്കാരികമായി കുറിച്ചതാണ്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഈ വീടിനെ ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റുകയായിരുന്നു. വീട് മാറ്റുന്നതിന്റെ വീഡിയോ സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കുന്നവരും ഏറെയാണ്. 139 വര്‍ഷത്തെ പഴക്കമുള്ള വീടാണ് ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റിയത്.

Read more: തങ്കച്ചന്റെ വേഷപ്പകര്‍ച്ചകള്‍ പ്രേക്ഷകര്‍ കാണാനിരിയ്ക്കുന്നതേയുള്ളൂ; ‘ബസന്തി’യായി കിടിലന്‍ പ്രകടനം: വീഡിയോ

സാന്‍ഫ്രാന്‍സിസ്‌കോയിലാണ് സംഭവം. വിക്ടോറിയന്‍ ശൈലിയിലുള്ള വിട് നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ മാറ്റുകയായിരുന്നു. റിമോട്ട് കണ്‍ഡ്രോള്‍ കൊണ്ട് പ്രവര്‍ത്തിപ്പിയ്ക്കുന്ന ഹൈഡ്രോളിക് ഡോളിയിലൂടെയാണ് വീട് മാറ്റിയത്. നഗരമധ്യത്തിലൂടെ വീട് നടന്നു നീങ്ങുന്നതിന്റെ കാഴ്ചകാണാന്‍ എത്തിയവരും ഏറെയാണ്.

ടിം ബ്രൗണിന്റേതാണ് ഈ വീട്. എന്നാല്‍ കോണിക്കണക്കിന് രൂപ ചെലവിട്ടാണ് ഇദ്ദേഹം വീട് മറ്റൊരിടത്തേയ്ക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു. ഇരുനിലകളായുള്ള വീട്ടില്‍ ആറ് ബെഡ്‌റൂമുകളുണ്ട്. മറ്റ് സൗകര്യങ്ങള്‍ വേറെയും. നിലവില്‍ വീടിരുന്ന സ്ഥാനത്ത് മറ്റ് അപ്പാര്‍ട്ട്‌മെന്റുകള്‍ വരികയാണെന്നും ചില പ്രാദേശിക മാധ്യമങ്ങലുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Story highlights: 139-year-old House was moved to its new address