കാന്‍സര്‍ രോഗികള്‍ക്കായി തലമുടി ദാനം ചെയ്ത രണ്ടര വയസ്സുകാരന്‍

February 5, 2021
2-Year-Old Indian Boy Is UAE's Youngest Hair Donor For Cancer Patients

തക്ഷ് ജെയിന്‍ എന്ന കുഞ്ഞിന് രണ്ടര വയസ്സേ പ്രായമുള്ളൂ. പക്ഷെ ഈ കുഞ്ഞിന്റെ പ്രവൃത്തി അനേകര്‍ക്ക് പ്രചോദനവും പ്രതീക്ഷയുമാണ്. കാന്‍സര്‍ രോഗികള്‍ക്കായി തന്റെ തലമുടി ദാനം ചെയ്ത മിടുക്കനാണ് തക്ഷ് ജെയ്ന്‍. ഇന്ത്യന്‍ സ്വദേശിയാണെങ്കിലും യുഎഇയിലാണ് തക്ഷ് ജെയിന്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിയ്ക്കുന്നത്. മുടി ദാനം ചെയ്തതോടെ യുഎഇയില്‍ തലമുടി ദാനം ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും ഈ മിടുക്കന്‍ സ്വന്തമാക്കി.

2019-ല്‍ തക്ഷ് ജെയിന്റെ സഹോദരി കാന്‍സര്‍ രോഗികള്‍ക്കായി മുടി ദാനം ചെയ്തിരുന്നു. അന്ന് പ്രായം തീരെ കുറവായിരുന്നിട്ടും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് തക്ഷ് ജെയിനില്‍ പ്രകടമായിരുന്നു എന്ന് അമ്മ നേഹ പറയുന്നു. സംസാരിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ക്കേ മുടി ദാനം ചെയ്യുന്നതിനെക്കുറിച്ച് ഈ മിടുക്കന്‍ അമ്മയോട് പറയാറുമുണ്ടായിരുന്നു. മാതാപിതാക്കളും ആ സഹായമനസ്‌കതയെ നിരുത്സാഹപ്പെടുത്തിയില്ല.

Read more: എങ്ങനെ കൈയടിക്കാതിരിയ്ക്കും ‘റാം മനോഹര്‍ വേട്ടംപള്ളി’യുടെ ഈ പ്രകടനങ്ങള്‍ക്ക് മുന്‍പില്‍; സ്റ്റാറാണ് തങ്കച്ചന്‍

മകന്റെ ആഗ്രഹപ്രകാരമാണ് മുടി നീട്ടിവളര്‍ത്താന്‍ അമ്മ സമ്മതിച്ചതും. നേഹ കൃത്യമായ പരിപാലനവും മകന്‍ തക്ഷ് ജെയിന്റെ തലമുടിയ്ക്ക് നല്‍കി. ഫ്രണ്ട്‌സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്‌സ് എന്ന സംഘടനയുമായി ബന്ധപ്പെട്ടാണ് തക്ഷ് ജെയിന്റെ തലമുടി ദാനം ചെയ്തത്.

Story highlights: 2-Year-Old Indian Boy Is UAE’s Youngest Hair Donor For Cancer Patients