വിനോദസഞ്ചാരികളെ അത്ഭുതപ്പെടുത്തി പ്രത്യക്ഷപ്പെട്ടത് കൂറ്റൻ മഞ്ഞ് അഗ്നിപർവ്വതം; വിചിത്ര പ്രതിഭാസത്തിന് പിന്നിൽ
പ്രകൃതി ഒരുക്കുന്ന പല പ്രതിഭാസങ്ങളും മനുഷ്യനെ അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചകൾക്ക് വഴിതെളിച്ചതാണ് പുകയുന്ന കൂറ്റൻ മഞ്ഞ് അഗ്നിപർവ്വതത്തിന്റെ ചിത്രങ്ങൾ. 45 അടിയോളം ഉയരത്തിലുള്ള അഗ്നിപർവ്വതം പ്രത്യക്ഷപ്പെട്ടത് കസഖ്സ്ഥാനിലെ അൽമാട്ടിയിലാണ്. രൂപത്തിൽ അഗ്നിപർവ്വതത്തിന് സദൃശ്യമാണെങ്കിലും ഈ മഞ്ഞ് അഗ്നിപർവ്വതം മറ്റ്പൊ അഗ്നിപർവ്വതങ്ങളെപ്പോലെ പൊട്ടിത്തെറിക്കില്ല. അതേസമയം കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഈ വിചിത്ര പ്രതിഭാസം കാണാൻ നിരവധി ആളുകളാണ് അൽമാട്ടിയിലേക്ക് എത്തിയത്.
ശൈത്യകാലത്ത് ഇവിടെ അനുഭവപ്പെടുന്ന കൊടുംതണുപ്പും സൈബീരിയയിൽ നിന്നും വീശുന്ന ശീതക്കാറ്റും അടക്കം ഈ മേഖലയിലെ ജീവിതം ദുസ്സഹമാക്കാറുണ്ട്. ഈ മേഖലയുടെ പല ഭാഗങ്ങളിലൂടെയും ഉഷ്ണജലം ഒഴുകി വരാറുണ്ട്. മഞ്ഞിലുണ്ടാകുന്ന ഗർത്തത്തിലൂടെ വലിയ ശക്തിയിൽ പുറത്തുവരുന്ന ഉഷ്ണജലം പുറത്തെ കനത്ത തണുപ്പിനെത്തുടർന്ന് അഗ്നിപർവ്വതത്തിന്റെ രൂപത്തിലേക്ക് മാറുകയും ചെയ്യുന്നതിന്റെ ഫലമായാണ് വലിയ മഞ്ഞ് അഗ്നിപർവ്വതങ്ങൾ രൂപപ്പെടുന്നത് എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
Read also:സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നതിന് മുന്‍പ് ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
കഴിഞ്ഞ വർഷങ്ങളിലും ഇത്തരത്തിലുള്ള അഗ്നിപർവ്വതങ്ങൾ അൽമാട്ടിയിൽ രൂപപ്പെട്ടിരുന്നു. ഇതിന് പുറമെ വടക്കൻ അമേരിക്കൻ തടാകങ്ങളായ മിഷിഗൺ, ഒന്റാരിയോ തുടങ്ങിയ ഇടങ്ങളിലും ഇത്തരത്തിലുള്ള മഞ്ഞ് അഗ്നിപർവ്വതങ്ങൾ രൂപപ്പെട്ടിരുന്നു. അതേസമയം ഇതാദ്യമായാണ് ഇത്തവണ മഞ്ഞ് അഗ്നിപർവ്വതത്തിൽ നിന്നും പുകപോലെ നീരാവി പുറത്തേക്ക് വരുന്നത്. മഞ്ഞിൽ രൂപപ്പെട്ട വിചിത്ര പ്രതിഭാസം കാണാൻ നിരവധി വിനോദസഞ്ചാരികളാണ് ഈ ഇവിടേക്ക് എത്തിയത്.
Story Highlights: A 45 ft ‘ice volcano’ emerged in Kazakhstan