സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നതിന് മുന്‍പ് ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

February 11, 2021
Fake message awareness by Kerala Police

എന്തിനും ഏതിനും വരെ വ്യാജന്മാര്‍ ഇറങ്ങുന്ന കാലമാണിത്. എന്തിനേറെ പറയുന്നു ദിവസവും നമ്മുടെയൊക്കെ മൊബൈല്‍ ഫോണിലേയ്ക്ക് വരുന്ന സന്ദേശങ്ങളില്‍ പോലുമുണ്ട് വ്യാജന്മാര്‍. സൊബര്‍ ലോകത്ത് വിവേകത്തോടെയും ജാഗ്രതയോടെയും ഇടപെടേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഫോണിലേയ്‌ക്കെത്തുന്ന സന്ദേശങ്ങളില്‍ നിന്നും വ്യാജന്മാരെ തിരിച്ചറിയുന്നത് നല്ലത്.

മൊബൈല്‍ ഫോണില്‍ വരുന്ന സന്ദേശങ്ങള്‍ വ്യാജമാണോ എന്ന് നമുക്ക് തന്നെ പരിശോധിച്ച് വിലയിരുത്താന്‍ സാധിക്കും. ഇതിന് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് കേരളാ പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടേയും പങ്കുവെച്ചിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

-കിട്ടുന്ന എല്ലാ മെസ്സേജുകളും ഫോര്‍വേഡ് ചെയ്യാതിരിക്കുക

-ഫോര്‍വേഡ് ചെയ്യേണ്ട മെസ്സേജ് ആണോ എന്ന് സ്വയം ചിന്തിക്കുക

-വരികള്‍ക്കിടയിലെ ലക്ഷ്യം വായിച്ചറിയുക

-തീയതികള്‍ പരിശോധിക്കുക

-ആധികാരികത വിലയിരുത്തുക

-ഉള്ളടക്കത്തെക്കുറിച്ച് ബന്ധപ്പെട്ടവരോടോ വിദഗ്ധരോടോ അന്വേഷിക്കുക

Story highlights: Fake message awareness by Kerala Police