കാൻസർ പണിതന്നു, പൊരുതി തോൽപ്പിച്ച് സുധീർ; ഇനി സിനിമയിൽ കാണാം
മലയാളികൾക്ക് സുപരിചിതനാണ് നടൻ സുധീർ. അപ്രതീക്ഷിതമായി എത്തിയ കാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് സുധീർ. കുടലിനാണ് കാൻസർ ബാധിച്ചത്. കുടലിന്റെ ഒരു ഭാഗം സർജറിയിലൂടെ അടുത്തിടെ നീക്കം ചെയ്തിരുന്നു. ഇപ്പോഴിതാ ആരോഗ്യവാനായി അഭിനയ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ് സുധീർ. ഈ വിവരം സുധീർ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
‘ഡ്രാക്കുള സിനിമ മുതൽ ബോഡി ബിൽഡിങ് എന്റെ പാഷൻ ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും മോട്ടിവേഷൻ ആകാൻ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി.
തുടരെ കഴിച്ച ഏതോ ആഹാരം കാൻസറിന്റെ രൂപത്തിൽ നൈസ് പണി തന്നു. ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു ഫേസ് ചെയ്തിരുന്ന ഞാൻ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാൻ പേടിയില്ല, മരണം മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ എനിക്ക് പേടിയായിരുന്നു..ദൈവതുല്യനായ ഡോക്ടറും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു.
Read also:മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ക്രൈം ത്രില്ലർ; 140 താരങ്ങളുമായി അമ്മയുടെ പുതിയ ചിത്രം വരുന്നു
ജനുവരി 11 ന് സർജറി കഴിഞ്ഞു, അമൃതയിൽ ആയിരുന്നു..കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി,…25 ന് സ്റ്റിച്ച് എടുത്തു. കീമോതെറാപ്പി സ്റ്റാർട്ട് ചെയ്തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കൽസ് കേട്ടു മടുത്തു.
എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാൻ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ ഷൂട്ടിൽ ഇന്നലെ ജോയിൻ ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, ഡയറക്ടർ മനു.
പോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തുവച്ച് കാണാം …ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെ’. സുധീർ ഫേസ്ബുക്കിൽ കുറിച്ചു.
ഡ്രാക്കുള സിനിമ മുതൽ body building എന്റെ passion ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും motivation…
Posted by Sudhir Sudheer on Friday, February 5, 2021
വിനയൻ സംവിധാനം നിർവഹിച്ച ഡ്രാക്കുള, സി ഐ ഡി മൂസ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് സുധീർ. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് സുധീർ. സുധീർ അഭിനയിക്കുന്ന തെലുങ്ക് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.
Story Highlights: actor sudhir sudheer reveals about his battle against cancer