മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ക്രൈം ത്രില്ലർ; 140 താരങ്ങളുമായി അമ്മയുടെ പുതിയ ചിത്രം വരുന്നു

February 6, 2021
mohanlal mammootty team up for ammas crime thriller

മലയാളത്തിലെ പ്രമുഖ താരനിരകൾ ഒന്നിച്ച ട്വന്റി ട്വന്റി എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രം ഒരുങ്ങുന്നു. മലയാളത്തിന്റെ താരക്കൂട്ടായ്മയായ അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘടന ചടങ്ങിൽവെച്ചാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ സിനിമ താരങ്ങൾ പുറത്തുവിട്ടത്. ‘അമ്മ സംഘടനയ്ക്ക് വേണ്ടി ട്വന്റി ട്വന്റി പോലൊരു ചിത്രം ചെയ്യുന്നുണ്ടെന്നും അതിന്റെ കാര്യങ്ങൾ സസ്‌പെൻസായി വെച്ചിരിക്കുകയാണെന്നും ചലച്ചിത്രതാരം മോഹൻലാൽ വ്യക്തമാക്കി.

അതേസമയം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സിനിമ മേഖലയിൽ വലിയ പ്രതിസന്ധി ഉണ്ടായിരുന്നു. മലയാള സിനിമയിലെ ഈ പ്രതിസന്ധി മറികടക്കാനാണ് ഇങ്ങനെ ഒരു ചിത്രമെന്നും ഏകദേശം 140 ഓളം താരങ്ങൾ ഈ ചിത്രത്തിനായി അണിനിരക്കുമെന്നും മോഹൻലാൽ പറഞ്ഞു. പ്രിയദർശൻ- രാജീവ് കുമാർ കൂട്ടുകെട്ടിൽ ആയിരിക്കും ചിത്രം സംവിധാനം. ആശീർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ടി കെ രാജീവ് കുമാറാണ്.

Read also; സൂര്യനൊപ്പം ഉണരുന്ന വീട്; വെയിൽ ഉണ്ടെങ്കിൽ ചായയും പലഹാരങ്ങളും റെഡി, കൗതുകമായി ഒരു കുടുംബം

ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച ചിത്രത്തിനായി പേര് നിർദ്ദേശിക്കാൻ ‘അമ്മ പ്രേക്ഷകർക്കായി ഒരു മത്സരവും ഒരുക്കുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും സിനിമ പ്രവർത്തകർ അറിയിച്ചു.

‘അമ്മ സംഘടനയുടെ ഇരുപത്തിയഞ്ചാം വർഷത്തിലാണ് സംഘടനയ്ക്കായി പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങിയത്.

Story Highlights:mohanlal mammootty team up for ammas crime thriller