‘മാസ്റ്റർപീസ്’ നിർമാതാക്കളും, ‘ഷൈലോക്ക്’ തിരക്കഥാകൃത്തുക്കളും- അജയ് വാസുദേവിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഷൈലോക്ക്, മാസ്റ്റർപീസ്, രാജാധിരാജ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അജയ് വാസുദേവ്. ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന ‘നാലാം തൂണ്’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അടുത്ത ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ് അജയ് വാസുദേവ്.
മാസ്റ്റർപീസ് ഒരുക്കിയ റോയൽ സിനിമാസിന്റെ ബാനറിൽ സി എച്ച് മുഹമ്മദ് വടകരയും, സൽമാൻ, ഷെരീഫ് മുണ്ടോൽ എന്നിവരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഷൈലോക്കിന്റ എഴുത്തുകാരായ അനീഷ് ഹമീദും ബിബിൻ മോഹനും ആണ് ഈ ചിത്രത്തിന്റെയും തിരക്കഥ തയ്യാറാക്കുന്നത്.
അജയ് വാസുദേവിന്റെ വാക്കുകൾ;
പ്രിയ സുഹൃത്തുക്കളെ….മാസ്റ്റർപീസിന് ശേഷം റോയൽ സിനിമാസുമായി ചേർന്നുള്ള എന്റെ ചിത്രത്തിന്റെപ്രഖ്യാപനം കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നടന്നത് എല്ലാവരും അറിഞ്ഞുകാണുമല്ലോ. ഷൈലോക്കിന്റ എഴുത്തുകാരായ അനീഷ് ഹമീദും ബിബിൻ മോഹനും ആണ് ഈ ചിത്രത്തിന്റെയും തിരക്കഥ തയ്യാറാക്കുന്നത്. റോയൽ സിനിമാസിന്റെ ബാനറിൽ സി. എച്ച് മുഹമ്മദ് വടകര ,സൽമാൻ, ഷെരീഫ് മുണ്ടോൽ എന്നിവരാണ് നിർമാതാക്കൾ. സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അജയ് വാസുദേവ്.
Read More: ആസിഫ് അലിയെ നായകനാക്കി അജയ് വാസുദേവ് ചിത്രം- ‘നാലാം തൂണ്’ ഒരുങ്ങുന്നു
അതേസമയം, റോയൽ സിനിമാസിന്റെ ബാനറിൽ രണ്ടു ചിത്രങ്ങളാണ് പ്രഖ്യാപിച്ചത്. ഒരു ചിത്രം സംവിധാനം ചെയ്യുന്നത് ശ്യാമപ്രസാദാണ്. അജയ് വാസുദേവ് ചിത്രത്തിലെ നായകൻ ആരാണെന്നു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ശ്യാമപ്രസാദ് ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. രണ്ട് ചിത്രങ്ങളിലും മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല. സാറാ ജോസഫിന്റെ ‘ആളോഹരി ആനന്ദം’ എന്ന നോവലിനെ ആധാരമാക്കിയാണ് ശ്യാമപ്രസാദ് സിനിമ ഒരുക്കുന്നത്.
Story highlights- ajay vasudev next with royal cinemas