കൈലാസ് മേനോന്റെ സംഗീതത്തില്‍ മെമ്പര്‍ രമേശനിലെ മനോഹര പ്രണയഗാനം: വീഡിയോ

Alare Video Song From Member Rameshan 9aam Ward

ഹൃദയംതൊടുന്ന സംഗീതം കൊണ്ട് മലയാളികള്‍ക്ക് നിരവധി പാട്ടു വിസ്മയങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. ജീവാംശമായി താനേ…, നീ ഹിമമഴയായ്… തുടങ്ങിയ കൈലാസ് മേനോന്റെ ഈണത്തില്‍ പിറന്ന പ്രണയഗാനങ്ങള്‍ ഇന്നും മലയാള മനസ്സുകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കൈലാസ് മേനോന്റെ ഈണത്തില്‍ മറ്റൊരു പ്രണയഗാനം കൂടി മലയാളികളിലേയ്ക്ക് എത്തുന്നു.

മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ചിത്രത്തിലെ അലരേ നീയെന്നിലെ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. ശബരീഷിന്റേതാണ് ഗാനത്തിലെ വരികള്‍. ആര്യന്‍, നിത്യ മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്.

Read more: 92-ാം വയസ്സിലും വീടുകള്‍ കയറിയിറങ്ങി എലിവേട്ട നടത്തുന്ന ‘എലിയപ്പൂപ്പന്‍’

അതേസമയം അര്‍ജുന്‍ അശോകന്‍ നായകനായെത്തുന്ന ചിത്രമാണ് മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡ്. ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നതും സംവിധാനം നിര്‍വഹിയ്ക്കുന്നതും. അര്‍ജുന്‍ അശോകന് പുറമെ ചെമ്പന്‍ വിനോദ്, ഗായത്രി അശോക്, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ശബരീഷ് വര്‍മ്മ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: Alare Video Song From Member Rameshan 9aam Ward