സൂക്ഷിച്ച് നോക്കിയാല്‍ ഈ ചിത്രത്തിനൊരു പ്രത്യേകതയുണ്ട്: വൈറലായ ചിത്രത്തിന് പിന്നില്‍
സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. കൗതുകം നിറയ്ക്കുന്ന നിരവധി കാഴ്ചകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നത് ഒരു ചിത്രമാണ്. കാഴ്ചക്കാരെ അല്പം ആശയക്കുഴപ്പത്തിലാക്കുന്നതാണ് ഈ ചിത്രം.
ആദ്യ നോട്ടത്തില്‍ മഞ്ഞു മലയിലൂടെ ഒരു മനുഷ്യന് കമ്പിളി പുതച്ച് ഓടിപ്പോകുന്നതാണ് ചിത്രത്തില്‍ എന്നാണ് തോന്നുക. എന്നാല്‍ സൂക്ഷിച്ചു വീക്ഷിച്ചാല്‍ ഫോട്ടോ വ്യക്തമാകും. സത്യത്തില്‍ മനുഷ്യനല്ല മറിച്ച് ഒരു മൃഗത്തിന്റേതാണ് ഈ ചിത്രം. മഞ്ഞിലൂടെ മൃഗം നടന്നു വരുന്ന ചിത്രം. മാധ്യമപ്രവര്‍ത്തകനായ നിക്കോളാസ് തോംസണ്‍ തന്റെ ട്വിറ്ററില്‍ പങ്കുവെച്ചതാണ് ഈ ചിത്രം.
Read more: വയസ്സ് 106; കോലെറ്റ് മോസ് തിരക്കിലാണ് പ്രിയപ്പെട്ട പിയാനോയുമായി
ഇത്തരത്തില്‍ കാഴ്ചയില്‍ സംശയം തോന്നത്തക്ക വിധത്തിലുള്ള നിരവധി ചിത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ എന്നാണ് പൊതുവെ ഇത്തരം കാഴ്ചകളെ വിശേഷിപ്പിയ്ക്കുന്നത്. മായക്കാഴ്ച എന്നും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ അറിയപ്പെടുന്നു. കാഴ്ചകളുടേയും ധാരണകുളുടേയും അടിസ്ഥാനത്തില്‍ നമ്മുടെ തിരിച്ചറിവില്‍ ഉണ്ടാകുന്ന ചില മിഥ്യാബോധമാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍. ഇവ എപ്പോഴും യാഥാര്‍ത്ഥ്യത്തില്‍ നിന്നും വ്യത്യസ്തമായിരിയ്ക്കും.
An optical illusion for tonight. First you see a man running into the snow … and then … pic.twitter.com/R9Lj1mlR5X
— nxthompson (@nxthompson) February 4, 2021
Story highlights: An optical illusion goes viral in internet