മനോഹരമായ നൃത്തച്ചുവടുകളുമായി നടി അഞ്ജു കുര്യന്‍; പഴയ സ്‌കൂള്‍കാലത്തേയ്ക്ക് തിരിച്ചു പോയാലോ എന്ന് താരം

February 24, 2021
Anju Kurian dance video

സിനിമയ്‌ക്കൊപ്പം തന്നെ സമൂഹമാധ്യങ്ങളിലും സജീവമാണ് ചലച്ചിത്രതാരങ്ങളില്‍ ഏറെപ്പേരും. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം മറ്റ് വിശേഷങ്ങളും താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ ആകര്‍ഷിയ്ക്കുകയാണ് ചലച്ചിത്രതാരം അഞ്ജു കുര്യന്റെ മനോഹരമായ ഒരു നൃത്ത വീഡിയോ.

താരം തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഒരു വിവാഹ വേദിയില്‍ കസിന്‍സിനൊപ്പമാണ് താരത്തിന്റെ നൃത്തം. പഴയ സ്‌കൂള്‍ കാലത്തിലേയ്ക്ക് മടങ്ങി പോയാലോ എന്ന അടിക്കുറിപ്പോടെയാണ് അഞ്ജു കുര്യന്‍ ഡാന്‍സ് വീഡിയോ പങ്കുവെച്ചത്.

Read more: 92-ാം വയസ്സിലും വീടുകള്‍ കയറിയിറങ്ങി എലിവേട്ട നടത്തുന്ന ‘എലിയപ്പൂപ്പന്‍’

അതേസമയം കുറഞ്ഞ നാളുകള്‍ക്കൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് അഞ്ജു കുര്യന്‍. ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായും ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പവും ജാക്ക് ഡാനിയല്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായും മികച്ച പ്രകടനാണ് താരം കാഴ്ചവെച്ചത്. ഈ കഥാപാത്രങ്ങളെല്ലാം ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുകയും ചെയ്തു. മോഡലിങ് രംഗത്തും സജീവമാണ് അഞ്ജു കുര്യന്‍.

Story highlights: Anju Kurian dance video